കാഞ്ഞൂരിൽ വിശ്വാസിയായി മുഖ്യമന്ത്രി

കാഞ്ഞൂർ: സെയ്ന്റ് മേരീസ് ഫൊറോന പള്ളിയുടെ 1025-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിനു മുൻപ് പള്ളിയിൽ കയറി പ്രാർഥിച്ചു. പ്രധാന വഴിപാടായ അമ്പ് വണങ്ങി വിശുദ്ധന്റെ രൂപത്തിനു മുന്നിൽ സമർപ്പിച്ചു. നേർച്ചയും സ്വീകരിച്ചു. പള്ളിയിലെ കൊത്തുപണികളും പെയിന്റിങ്ങും ഏറെ കൗതുകത്തോടെ നോക്കി. കാഞ്ഞൂർ പള്ളിയെക്കുറിച്ചും ടിപ്പു സുൽത്താൻ പള്ളി ആക്രമിച്ച ചരിത്രത്തെക്കുറിച്ചും വായിച്ചും അല്ലാതെയും അറിയാമെന്നും ആദ്യമായാണ് താൻ കാഞ്ഞൂർ പള്ളിയിൽ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പള്ളിയിലെ നിർമിതി ഗംഭീരമെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി മറ്റ് പള്ളികളിൽ കാണാത്ത ഒട്ടേറെ സവിശേഷതകൾ ഇവിടെ കണ്ടുവെന്നും പൗരസ്ത്യവും പാശ്ചാത്യവും ഒരുമിച്ചുചേർന്ന ഒരു നിർമിതിയായി തോന്നിയെന്നും പറഞ്ഞു. പള്ളി പരിപാടിക്കുശേഷം സ്വാതന്ത്ര്യ സമര സേനാനി വാരണാട്ട് നാരായണൻ നായരെ മുഖ്യമന്ത്രി വീട്ടിലെത്തി കണ്ടു.
Content Highlights: V. D. Satheesan visited the historic Kanjoor St Marys Forane Church, offered prayers, and later met freedom fighter Varanattu Narayanan Nair.