CBSE പത്താം ക്ലാസ്സ്‌ പരീക്ഷ: സൻസ്കാര സ്കൂളിന് നൂറു ശതമാനം വിജയം

കാക്കനാട്: സി.ബി.എസ്.ഇ പത്താം ക്ലാസ് (2025-26) ബോർഡ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച് സൻസ്കാര സ്കൂൾ. നൂറ് ശതമാനം വിജയത്തോടൊപ്പം, 82% വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 37% വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്കും കരസ്ഥമാക്കി.
99.4 ശതമാനം മാർക്ക് നേടിയ ആദിത്യ പ്രമോദ്, 99 ശതമാനം മാർക്ക് നേടിയ അനഹിത അനീഷ്, 98.2 ശതമാനം നേടിയ ക്യാത്തി ആൻ തോമസ്, 96.6 ശതമാനം നേടിയ ഫാത്തിമ യാസ്മിൻ, 96.6 ശതമാനം നേടിയ ലിയോൺ ജോർജ്‌ ബിജോ എന്നിവർ ആണ് സ്കൂൾ ടോപ്പേർസ്.

ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിച്ചു.

Content Highlights: 100% pass rate in CBSE Class 10 exams for 2026, 82% of students achieved distinction, 37% of students scored above 90%, Top performers include Aditya Pramod (99.4%) and Anahita Aneesh (99%)