വീടിന്റെ മേൽക്കൂര തകർന്നുവീണു

മട്ടാഞ്ചേരി : സിലാട്ട് ലെയ്‌നിൽ കണിയാംപറമ്പിൽ സുബൈറിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീണു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.

സംഭവ സമയത്ത് സുബൈറിന്റെ മകന്റെ ഭാര്യ സുനിത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആളപായമില്ല.മുഹമ്മദ് ഷിയാസ് എം.എൽ.എ., കൗൺസിലർ റഹീന റഫീക്ക് തുടങ്ങിയവർ സന്ദർശിച്ചു.