റോഡപകടങ്ങൾ തടയാൻപോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം

ആലുവ : റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി അലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചുദിവസമായി നടന്നുവരുന്ന റെയ്ഞ്ച് തല ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് പരിശീലന പരിപാടി ശനിയാഴ്ച സമാപിക്കും. സമീപകാലത്ത് ജില്ലയിൽനടന്ന റോഡ് അപകടങ്ങളെ തുടർന്നാണ് പരിശീലന ക്യാമ്പ് നടത്തിയത്.

ഒരു അപകടമുണ്ടായാൽ എന്തെല്ലാം നടപടിയാണ് അടിയന്തരമായി സ്വീകരിക്കേണ്ടത് എന്നുള്ള പ്രായോഗിക പരിശീലനം ആലുവ പുളിഞ്ചോട് നടന്നു. രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ മോക് ഡ്രിൽ ആയി അവതരിപ്പിച്ചു. അൻപതോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. നെടുമ്പാശ്ശേരിയിൽ അപകടം നടന്ന സ്ഥലവും പോലീസ് സംഘം സന്ദർശിച്ചു. പരിശീലന പരിപാടി റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു . ഈ രംഗത്തെ വിദഗ്ധരാണ് ക്ലാസുകൾ എടുക്കുന്നത്.