കുഞ്ഞുങ്ങളെ ഹരിഃശ്രീ എഴുതിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ചോറ്റാനിക്കര : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേത്രസന്നിധിയിൽ കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വിജയദശമി നാളിൽ ക്ഷേത്ര കിഴക്കേ നടപ്പുരയിലിരുന്നായിരുന്നു അദ്ദേഹം ഏതാനും കുട്ടികളെ എഴുത്തിനിരുത്തിയത്. വിദ്യാരംഭത്തിന് തുടക്കംകുറിച്ച് ദീപം തെളിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, തങ്ങളുടെ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തണമെന്ന രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമായിരുന്നു കുഞ്ഞുങ്ങളെ ഹരിഃശ്രീ എഴുതിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് മെംബർ അഡ്വ. കെ.പി. അജയനും കൂടെയുണ്ടായിരുന്നു.