പെരുമ്പാവൂർ ഉപജില്ലാ കലോത്സവം വളയൻചിറങ്ങര സ്കൂൾ ചാമ്പ്യന്മാർ

പെരുമ്പാവൂർ : വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു മുതൽ ആറുവരെ നടന്ന പെരുമ്പാവൂർ ഉപജില്ലാ കലോത്സവത്തിൽ 608 പോയിന്റോടെ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 539 പോയിന്റോടെ ജമാ അത്ത് എച്ച്.എസ്.എസ്. തണ്ടക്കാട് രണ്ടാം സ്ഥാനവും 440 പോയിന്റോടെ ഗവ. എച്ച്.എസ്. ഫോർ ഗേൾസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 266 പോയിന്റോടെ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതും 228 പോയിന്റോടെ ജയകേരളം എച്ച്.എസ്.എസ്. പുല്ലുവഴി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 259 പോയിന്റോടെ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതും 196 പോയിന്റോടെ എസ്.എൻ. എച്ച്.എസ്.എസ്. ഒക്കൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി. ജനറൽ വിഭാഗത്തിൽ 78 പോയിന്റോടെ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതും 76 പോയിന്റോടെ എസ്.എൻ.എച്ച്.എസ്.എസ്. ഒക്കൽ, ജമാഅത്ത് എച്ച്.എസ്.എസ്. തണ്ടേക്കാട്, ജി.യു.പി.എസ്. നോർത്ത് ഏഴിപ്രം എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി. ജനറൽ വിഭാഗത്തിൽ 65 പോയിന്റോടെ ഗവ.എൽ.പി.എസ്. സൗത്ത് വാഴക്കുളം ഒന്നാം സ്ഥാനവും 63 പോയിന്റോടെ എസ്.എൻ. എൽ.പി.എസ്. ഒക്കൽ, ഗവ. എൽ.പി.എസ്. വളയൻചിറങ്ങര, ജമാഅത്ത് എച്ച്.എസ്.എസ്. തണ്ടക്കാട്, ഗവ. എൽ.പി.ജി.എസ്. വെങ്ങോല, ഗവ. യു.പി.എസ്. നോർത്ത് എഴിപ്രം, സെയ്ന്റ് റീത്താസ് എൽപി.എസ്. മുടിക്കരായി എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റോടെ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളും ജയകേരളം എച്ച്.എസ്.എസ്. പുല്ലുവഴിയും ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ, 83 പോയിന്റോടെ എം.കെ.എച്ച്.എസ്.എസ്. വേങ്ങൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ്.
അറബി കലോത്സവത്തിൽ 95 പോയിന്റോടെ ശാലേം ഹൈസ്കൂൾ വെസ്റ്റ് വെങ്ങോല ഒന്നാം സ്ഥാനവും 91 പോയിന്റോടെ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി. സംസ്കൃതോത്സവത്തിൽ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ 90 പോയിന്റോടെ ഒന്നാമതും എം.കെ.എച്ച്.എസ്.എസ്. വേങ്ങൂർ 81 പോയിന്റോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യു.പി. വിഭാഗം അറബി കലോത്സവത്തിൽ ശാലേം ഹൈസ്കൂൾ വെസ്റ്റ് വെങ്ങോല 65 പോയിന്റോടെ ഒന്നാം സ്ഥാനവും, മെക്ക യു.പി.എസ്. പെരുമ്പാവൂർ 63 പോയിന്റോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.