ഇടതുമുന്നണി ജനകീയ കൂട്ടായ്മ നടത്തി

പിറവം: യു.ഡി.എഫ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ഇടതുമുന്നണി പിറവം നിയോജകമണ്ഡലം സമിതി പിറവത്ത് ജനകീയ കൂട്ടായ്മ നടത്തി. സി.പി.ഐ. സംസ്ഥാന നിർവാഹക സമിതിയംഗം കെ.എം. ദിനകരൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. അനിൽകുമാർ, കേരള കോൺഗ്രസ് (സ്റ്റിയറിങ് കമ്മിറ്റി അംഗം സാബു കെ. ജേക്കബ്, സി.പി.എം. ഏരിയ സെക്രട്ടറി പി.ബി. രതീഷ്, കെ. ചന്ദ്രശേഖരൻ, കെ.പി. സലിം, സോജൻ ജോർജ്, ബീനാ ബാബുരാജ്, രാജു തെക്കൻ, അഡ്വ. ബിമൽ ചന്ദ്രൻ, സോമൻ വല്ലയിൽ, ഡോജിൻ ജോൺ, ദുർഗാപ്രസാദ്, ജിബി പിറവം എന്നിവർ സംസാരിച്ചു.
Content Highlights: The Left Democratic Front organised a public gathering in Piravom protesting against the anti-people policies of the UDF government, inaugurated by K. M. Dinakaran.