പാവപ്പെട്ട കുടുംബത്തിന് വീട് നൽകി കെസിയ ഹോപ് സെന്ററിന്റെ വാർഷികാഘോഷം

തോപ്പുംപടി: പാവപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചുനൽകി കെസിയ ഹോപ്പ് സെന്ററിന്റെ വാർഷികാഘോഷം. സിസ്റ്റർ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതി പ്രകാരമുള്ള 226-ാമത്തെ വീടാണ് കൈമാറിയത്.
ചടങ്ങിൽ നാല് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനുള്ള ഭൂമി പവിഴം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എൻ.പി. ജോർജ്, സിസ്റ്റർ ലിസിക്ക് കൈമാറി.
വാർഷിക സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കെസിയ ഹോപ്പ് സെന്റർ ചെയർപേഴ്സൺ കെസിയ ജോസഫ് തെരുവിപറമ്പിൽ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. മിനിമോൾ മുഖ്യാതിഥിയായി. സിസ്റ്റർ ലിസി ചക്കാലക്കൽ ഹൗസ് ചലഞ്ച് പദ്ധതി വിശദീകരണം നടത്തി.
എം.എൽ.എ.മാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, സിറ്റി പോലീസ് കമ്മിഷണർ നിശാന്തിനി, കൗൺസിലർമാരായ ഗേളി റോബർട്ട്, മോളി ചാർളി, ജോസഫ് സുമീത്, രാജഗിരി എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജയ്സൺ മുളരിക്കൽ, ജിലുമോൾ, ഫാ. ആന്റണി ജെഫിൻ, കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫ്, നോവൽ ടെക്സ്റ്റൈൽ ഉടമ ഇ.പി. ജോർജ്, ലില്ലി പോൾ, ജോസഫ് ആന്റണി, പവിഴം ഗ്രൂപ്പ് ജനറൽ മാനേജർ ജോഷി, ടി.എം. റിഫാസ്, ജിൻസൺ തോട്ടശ്ശേരി, ജിജി റോസ് ജയ്സൺ, ജോർജ് തോമസ്, ജോൺസൺ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Kezia Hope Centre celebrated its anniversary by handing over the 226th house built under Sister Lissy Chakkalakkal's House Challenge project to a needy family.