കേരള യുക്തിവാദി സംഘം ജില്ല വാർഷിക സമ്മേളനം

കൊച്ചി: കേരള യുക്തിവാദി സംഘം എറണാകുളം ജില്ല വാർഷിക സമ്മേളനം നടത്തി. എറണാകുളം കെ.ജി. ബോസ് ഭവനിൽ നടന്ന പരിപാടി മുൻ ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ. എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ. ലൈല അധ്യക്ഷയായി.
വിവിധ വിഷയങ്ങളിൽ കേരള യുക്തിവാദിസംഘം സെക്രട്ടറി ടി.കെ.ശക്തിധരൻ, കേരള മിശ്രവവാഹ വേദി ജനറൽ സെക്രടറി പി. ഇ. സുധാകരൻ പ്രഭാഷണം നടത്തി. ജില്ല റിപ്പോർട്ട് സെക്രട്ടറി ഏ.ഒ. ശശി, സി.വി.രമേശൻ, സംസ്ഥാന ട്രഷറർ തുരനാട് ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.
മുതിർന്ന സംഘടന പ്രവർത്തക ഇ.കെ ലൈലയെ മെമ്മൊന്റോ നൽകി ആദരിച്ചു സി. രാമ ചന്ദ്രൻ, ടി.എസ്. സുരേന്ദ്രൻ, പി.വി. ജീവേഷ്, സജീറാം, നാസ്തിക അനിൽ എന്നിവർ സംസാരിച്ചു.
Content Highlights: The Ernakulam district annual conference of Kerala Yukthivadi Sangham was inaugurated by former Bar Council chairman Adv K N Anilkumar at KG Bose Bhavan.