ഫാ.ബീഡ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റിൽ കോട്ടയം ഗിരിദീപം ബഥനി എച്ച്എസ്എസിന് കിരീടം

ഫാ.ബീഡ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റിൽ ജേതാക്കളായ കോട്ടയം ഗിരിദീപം ബഥനി എച്ച്എസ്എസ് ടീമിന്
മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡൻ്റ് ടോമി തന്നിട്ടാമാക്കൽ ട്രോഫി നൽകുന്നു
ഫാ.ബീഡ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റിൽ ജേതാക്കളായ കോട്ടയം ഗിരിദീപം ബഥനി എച്ച്എസ്എസ് ടീമിന് മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡൻ്റ് ടോമി തന്നിട്ടാമാക്കൽ ട്രോഫി നൽകുന്നു

വാഴക്കുളം: ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ നാലാമത് ഫാ.ബീഡ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റിൽ മുൻ വർഷത്തെ ചാമ്പ്യൻമാരായ കോട്ടയം ഗിരിദീപം ബഥനി എച്ച്എസ്എസിന് കിരീടം.

കോഴിക്കോട് വാകയാട് നടുവണ്ണൂർ എച്ച്എസ്എസ് ഫസ്റ്റ് റണ്ണറപ്പായി. വാഴക്കുളം സെയ്ൻ്റ് ജോർജ് വോളിബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ സമാപന സമ്മേളനത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡൻ്റ് ടോമി തന്നിട്ടാമാക്കൽ വിജയികൾക്ക് ട്രോഫികൾ നൽകി.

മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് വികർ പ്രൊവിൻഷ്യൽ ഫാ.ബിജു കൂട്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി കായിക താരങ്ങളെ അനുമോദിച്ചു.

സ്കൂൾ മാനേജർ ഫാ.ഡോ.ജോസ് തുറവക്കൽ, ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ്, സ്കൂൾ പ്രധാനാധ്യാപകൻ ഷിബു ജോസഫ്, ടൂർണമെൻ്റ് കൺവീനർമാരായ ഫാ.ബിനു ഇലഞ്ഞേടത്ത്, ഫാ.ബിനോയ് ചാത്തനാട്ട്, ക്ലബ് ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: Kottayam Girideepam Bethany HSS emerged champions in the 4th Fr Bede Memorial Volleyball Tournament held in Vazhakulam.