എ ഐയിലും ജെൻ എ ഐയിലും ഡാറ്റ സയൻസിലും സൗജന്യ പരിശീലനം

Representational Image| Photo: freepik.com
Representational Image| Photo: freepik.com

ഐ ടി മേഖലയിൽ ഉയർന്ന  വേതനം ലഭിക്കുന്ന  വിവിധ കോഴ്സുകളിലേക്കുള്ള  സൗജന്യ ഐ ടി ഓറിയൻ്റെഷൻ പ്രോഗ്രാം പ്രവേശനത്തിനുള്ള  അപേക്ഷ ക്ഷണിച്ചു. ബിരുദ/ ബിരുദാനന്തരധാരികളായ  പതിനെട്ടിനും ഇരുപത്തിയഞ്ചിനും  ഇടയിൽ പ്രായമുള്ളവർക്ക്  അപേക്ഷിക്കാം.  ബിരുദ/ ബിരുദാനന്തര അവസാന വർഷ  പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്  പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ്  ലഭിക്കുന്നതായിരിക്കും   ഐ ടി മേഖലയിൽ ഉയർന്ന  വേതനം ലഭിക്കുന്ന ആർട്ടിഫിഷെൽ ഇന്റലിജൻസ് (എ ഐ), ജനെറേറ്റിവ് ആർട്ടിഫിഷെൽ  ഇന്റലിജൻസ് (ജെൻ  എ ഐ), പൈത്തൺ പ്രോഗ്രാമിങ് , ഡാറ്റ സയൻസ് , ഡാറ്റ അനലിറ്റിക്സ് എന്നീ വിഷയങ്ങളിലായാണ്   അഞ്ചു ദിവസത്തെ  സൗജന്യ പരിശീലനം  നടക്കുന്നത്.

ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയുടെ  അക്കാദമിക് വിഭാഗമായ  ടെക്നോവാലി ടെക്നോളജി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ഐ ടി ഓറിയൻ്റെഷൻ പ്രോഗ്രാം നടക്കുന്നത്,  . കൂടുതൽ വിവരങ്ങൾക്ക്   9745218777 വിളിക്കുക

Content Highlights: Free 5-day IT orientation program for grads (18-25) in AI, Gen AI, Python, Data Science & Analytics.