കൊച്ചിൻ ഇന്റർനാഷണൽ ഓർത്തോപീഡിക് സമ്മേളനം സംഘടിപ്പിച്ചു

കൊച്ചി: കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി സംഘടിപ്പിച്ച അഞ്ചാമത് കൊച്ചിൻ അന്താരാഷ്ട്ര ഓർത്തോപീഡിക് ദ്വൈവാർഷിക സമ്മേളനം ( സി.ഐ.ഒ.എസ് 2025) ഗ്രാൻഡ് ഹയാത്തിൽ സമാപിച്ചു.

സംഘടനയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന നാല് ദിവസത്തെ സമ്മേളനത്തിൽ 20 അന്താരാഷ്ട്ര ഫാക്കൽറ്റികളും 70 ദേശീയ ഫാക്കൽറ്റികളും ഉൾപ്പെടെ 500-ലധികം പ്രതിനിധികൾ പങ്കെടുത്തു. കേരള ഓർത്തോപീഡിക് അസോസിയേഷന്റെ പിന്തുണയോടെയാണ് സമ്മേളനം നടന്നത്. സമ്മേളനത്തിൻ്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവ്വഹിച്ചു.

അപകട, ട്രോമ കേസുകളിൽ ഓർത്തോപീഡിക് വിഭാഗത്തിൻ്റെ പ്രാധാന്യം വൈദ്യ പരിചരണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നിയമപരവും സാമൂഹികവുമായ ഉത്തരവാദിത്വവും ഡോക്ടർമാർ നിർവ്വഹിക്കുന്നുണ്ട്.

അപകടബാധിതർക്ക് സമയബന്ധിതമായ ചികിത്സയ്ക്കൊപ്പം നിയമ- സാമ്പത്തിക- പരിരക്ഷകൾ ഉറപ്പാക്കുന്നതിന് കൃത്യമായ മെഡിക്കൽ രേഖകൾ തയ്യാറാക്കലും സമാന്തരമായി വിദഗ്ദർ നിർവ്വഹിക്കുന്നുണ്ട്.

വർദ്ധിച്ചുവരുന്ന ട്രോമ കേസുകൾ കണക്കിലെടുത്ത്, ആരോഗ്യവും നീതിയും ഒരുപോലെ ഉറപ്പാക്കുന്നതിന് ഡോക്ടർമാർക്ക് നിയമപാലകരും, കോടതികളും കൂടുതൽ പിന്തുണ നൽകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സി.ഐ.ഒ.എസിന്റെ സ്ഥാപക ചെയർമാൻ ഡോ. എ.എ. ജോൺ ഉദ്ഘാടന സെഷനിൽ അധ്യക്ഷത വഹിച്ചു.

ഒരു ദശാബ്ദത്തിനുള്ളിൽ ഒരു പ്രാദേശിക അക്കാദമിക് സംരംഭത്തിൽ നിന്ന് നൂതന ശസ്ത്രക്രിയാ രീതികളും സാങ്കേതികവിദ്യകളും ചർച്ചയും പഠനവിധേയവുമാക്കുന്ന ഒരു ആഗോള വേദിയായി സമ്മേളനം മാറിയെന്ന് ഡോ. എ.എ. ജോൺ പറഞ്ഞു.

സിഐഒഎസിന്റെ സ്ഥാപക ചെയർമാൻ ഡോ. എ. എ ജോൺ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജോൺ ടി ജോൺ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജിസ് ജോസഫ് പനക്കൽ; ഓർഗനൈസിംഗ് ട്രഷറർ ഡോ. ജോയ്‌സ് വർഗീസ് എം.ജെ, ഡോ. രാജീവ് രാമൻ, കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീനാഥ് കെ.ആർ, കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. വിനോദ് പത്മനാഭൻ,ഡോ. സുജിത് ജോസ്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. അതുൽ എം ജോസഫ് എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.

ആർത്രോസ്കോപ്പി, റോബോട്ടിക്സ്, കാൽമുട്ട് മാറ്റിസ്ഥാപിക്കൽ, ട്രോമ മാനേജ്മെന്റ്, സന്ധി പുനർനിർമ്മാണം എന്നിവ ഉൾപ്പടെ ഏറ്റവും പുതിയ

വൈദ്യശ്സ്ത്ര നേട്ടങ്ങൾ സെഷനുകൾ ചർച്ച ചെയ്യുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജോൺ ടി. ജോൺ പറഞ്ഞു.

ശസ്ത്രക്രിയകൾക്ക് കൃത്യത നൽകുന്ന റോബോട്ടിക്സും നിർമ്മിത ബുദ്ധിയും ഉൾപ്പടെയുള്ള പുതിയ രീതികളിൽ പ്രാവീണ്യം നേടാൻ ഈ

സമ്മേളനം യുവ ശസ്ത്രക്രിയാ വിദഗ്ധരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക, ഇംഗ്ലണ്ട്,ഓസ്ട്രേലിയ, സിംഗപ്പൂർ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, സ്പെയിൻ, തുടങ്ങി വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര ഫാക്കൽറ്റികൾ അഡ്വാൻസ്ഡ് ട്രോമ കെയർ, ആർത്രോപ്ലാസ്റ്റി, സ്പോർട്സ് പരിക്കുകൾ, അണുബാധ നിയന്ത്രണം എന്നിവയെക്കുറിച്ചുള്ള സെഷനുകൾക്ക് നേതൃത്വം നൽകിയെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജിസ് ജോസഫ് പനക്കൽ പറഞ്ഞു.

ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കൊച്ചിൻ ഓർത്തോപീഡിക്സ് സൊസൈറ്റിയുടെ കാഡവെറിക് ലാബിൽ തോളിലും കാൽമുട്ടിലും ആർത്രോസ്കോപ്പി, റോബോട്ടിക് ആർത്രോപ്ലാസ്റ്റി എന്നിവയെക്കുറിച്ചുള്ള പ്രീ-കോൺഫറൻസ് കാഡവെറിക് വർക്ക്ഷോപ്പുകൾ സമ്മളനത്തിന് മുന്നോടിയായി നടന്നു.

ഡോ. ലാസർ ജെ. ചാണ്ടി മെമ്മോറിയൽ ഓറേഷൻ, ഡോ. എ.എ. ജോൺ ഗോൾഡ് മെഡൽ മത്സരം, ജർമ്മനിയിലെ പ്രോ-ഇംപ്ലാന്റ് ഫൗണ്ടേഷന്റെ പ്രത്യേക അണുബാധ-മാനേജ്മെന്റ് സെഷനുകൾ എന്നിവയായിരുന്നു മറ്റ് പ്രധാന ആകർഷണങ്ങൾ.

രണ്ട് സമാന്തര ട്രാക്കുകളിലായാണ്സെഷനുകൾ നടന്നത്. റോബോട്ടിക് സഹായത്തോടെയുള്ള പൂർണ്ണ കാൽമുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പ്, കാൽമുട്ട് ആർത്രോപ്ലാസ്റ്റി, ആർത്രോസ്കോപ്പി, സന്ധി ശസ്ത്രക്രിയ, തോൾ ശസ്ത്രക്രിയ എന്നിവ ഉദ്ഘാടന ദിവസം ചർച്ചാ

വിഷയമായി.

അവയവ പുനർനിർമ്മാണം, നട്ടെല്ല് ശസ്ത്രക്രിയ, ഓർത്തോപീഡിക് ഓങ്കോളജി എന്നിവയെക്കുറിച്ചുള്ള പ്രധാന സെഷനുകളുമായി ശാസ്ത്ര പരിപാടി ഞായറാഴ്ച സമാപിച്ചു.

Content Highlights: The 5th Cochin International Orthopedic Biannual Conference (CIOCon 2025) by Cochin Orthopedic Society concluded in Kochi, featuring global experts and discussions on advanced orthopedic techniques.