ക്ഷേമനിധി ബോർഡുകൾ യു.ഡി.എഫ്. ദുർബലമാക്കി- ആനാവൂർ നാഗപ്പൻ

കൂത്താട്ടുകുളത്ത് കെ.എസ്.കെ.ടിയു ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
കൂത്താട്ടുകുളത്ത് കെ.എസ്.കെ.ടിയു ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കുന്നവർ

കൂത്താട്ടുകുളം:

സാമൂഹികക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡുകളും യു.ഡി.എഫ്. ദുർബലമാക്കിയെന്ന് കെ.എസ്.കെ.ടി.യു. സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ പറഞ്ഞു. കൂത്താട്ടുകുളത്ത് കെ.എസ്.കെ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയതാത്‌പര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ എൽ.ഡി.എഫ്. ശ്രമിച്ചു എന്നാൽ, ജനക്ഷേമനയങ്ങളെ യു.ഡി.എഫ്. ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: KSKTU state president Anavoor Nagappan accused the UDF of weakening welfare fund boards and social welfare pensions during the district delegates meet.