പുരുഷ-വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീമുകൾക്ക് യാത്രയയപ്പ് നൽകി

.
.

കൊച്ചി: ഐബിഎഫ്എഫ് സൗത്ത്-വെസ്റ്റ് സോണൽ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പോകുന്ന കേരള പുരുഷ-വനിതാ ടീമുകൾക്ക് യാത്രയയപ്പ് നൽകി. എറണാകുളം സൗത്ത് സ്റ്റേഷനിൽ വെച്ച് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ വിദ്യാർഥികളുടെ ഫുട്ബോൾ കൂട്ടായ്മയായ ഫുട്ബോൾ ഫാൻസ്‌ ഫോറമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

അഹമ്മദാബാദിൽ മാർച്ച് 29 മുതൽ 31 വരെയാണ് മത്സരങ്ങൾ. ടീമുകൾ മികച്ച ഫോമിലാണെന്നും മുൻവർഷങ്ങളിലെ മികവ് ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുൻ ഇന്ത്യൻതാരവും വനിതാ ടീമിന്റെ പരിശീലകയുമായ സി.വി. സീന പറഞ്ഞു.

Content Highlights: Farewell ceremony for men's and women's blind football teams