കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച: പൊട്ടിയ പൈപ്പ് നന്നാക്കാന്‍ തൂമ്പയുമായി വനിതാ വൈസ് പ്രസിഡന്റ്

#സ്വന്തം ലേഖകന്‍
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ആരിഫ പൈപ്പ് നന്നാക്കുന്നതിനായി മണ്ണ് നീക്കുന്നു | Video Screengrab
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആരിഫ പൈപ്പ് നന്നാക്കുന്നതിനായി മണ്ണ് നീക്കുന്നു | Video Screengrab

കൊച്ചി: ഇടപ്പള്ളി ചേരാനെല്ലൂരിൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ തൂമ്പയെടുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്. ചേരാനെല്ലൂർ നാലാം വാർഡിലാണ് ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയത്. അധികൃതർ കൈമലർത്തിയതിനെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആരിഫ മുഹമ്മദ് ഇത് നന്നാക്കാൻ തൂമ്പയുമായി രംഗത്തിറങ്ങുകയായിരുന്നു. 

ദേശീയപാത 66 ൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡ് ഒരുക്കുന്നിടത്താണ് പൈപ്പ് പൊട്ടി വെള്ളം മുടങ്ങിയത്. ഓറിയൻ്റൽ കൺസ്ട്രക്ഷൻസിനാണ് റോഡ് നിർമ്മാണ ചുമതല. പൈപ്പ് പൊട്ടുമ്പോൾ കരാറുകാർ പൊട്ടിയ ഭാഗത്ത്  ക്യാപ് ഇട്ട് അടക്കുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

മേഖലയിൽ പലയിടത്തായി വെള്ളം കിട്ടാതായതോടെയാണ് ആരിഫ മുഹമ്മദ് പ്രദേശവാസികളെ കൂട്ടി പൈപ്പ് നന്നാക്കാനിറങ്ങിയത്. തുടർന്ന് പൊട്ടിയ ഭാഗങ്ങൾ തിരഞ്ഞ് കണ്ടെത്തി നന്നാക്കുകയായിരുന്നു. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ആരിഫ മുഹമ്മദ് പറഞ്ഞു.

Content Highlights: Cheranalloor, women vice president Arifa repaired broken pipe, Kochi