തമിഴ്‌നാട്ടില്‍ വരയാട് ചത്തനിലയില്‍; കടുവയുടെ ആക്രമണമെന്ന് സംശയം

വരയാട് |  ഫോട്ടോ: മാതൃഭൂമി
വരയാട് | ഫോട്ടോ: മാതൃഭൂമി

ഉദഗമണ്ഡലം (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള മുക്കുര്‍ത്തി ദേശീയോദ്യാനത്തില്‍ വരയാടിനെ ചത്ത നിലയില്‍ കണ്ടെത്തി. റേഡിയോ കോളര്‍ ഘടിപ്പിച്ച ആണ്‍ വരയാടിനെയാണ് ചത്തനിലയില്‍ കണ്ടത്. കടുവയുടെ ആക്രമണത്തിലാകാം വരയാട് ചത്തതെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

അഞ്ചുവയസ്സുകാരനായ വരയാടിന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലില്‍ സംശയം തോന്നി വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് വരയാടിനെ ചത്ത നിലയില്‍ കണ്ടത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്. തമിഴ്‌നാട് നടപ്പാക്കുന്ന വരയാട് സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് വരയാടിന് റേഡിയോ കോളര്‍ ഘടിപ്പിച്ചത്.

Content Highlights: Nilgiri tahr found dead at a national park in Tamilnadu