വംശമറ്റെന്ന് കരുതി; 200 വര്‍ഷങ്ങള്‍ക്ക് ശേഷം മരം വീണ്ടും കണ്ടെത്തി ഗവേഷകര്‍

പെര്‍ണാംബുക്കോ ഹോളി ട്രീ | Photo: twitter.com/spectatorindex
പെര്‍ണാംബുക്കോ ഹോളി ട്രീ | Photo: twitter.com/spectatorindex

വംശമറ്റുവെന്ന് കരുതിയ പെര്‍ണാംബുക്കോ ഹോളി ട്രീ (Ilex sapiiformis) എന്ന ബ്രസീലിയന്‍ മരത്തെ ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. രണ്ടുനൂറ്റാണ്ടോളം കാണാമറയത്ത് തുടരുകയായിരുന്നു ഈ മരം. 40 അടി വരെ നീളം വെയ്ക്കാന്‍ സാധിക്കുന്ന ഈ മരത്തെ ബ്രസീലിന്റെ വടക്കുകിഴക്ക് പ്രദേശത്താണ് വീണ്ടും കണ്ടെത്തിയത്. നാല് മരങ്ങളുടെ സാന്നിധ്യമാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. 

ഒരു കാലത്ത് ഉഷ്ണമേഖാ അറ്റ്‌ലാന്റിക് കാടുകളില്‍ ധാരാളമായി ഈ മരത്തെ കണ്ടുവന്നിരുന്നു. നഗരവത്കരണം പോലുള്ള മൂലം കാടിന്റെ വിസ്തൃതി കുറഞ്ഞതും ഈ മരങ്ങളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി. മേഖലയില്‍ നടത്തിയ പര്യവേഷണം നടക്കുന്നതിനിടെ ഒരു മരം പൂര്‍ണമായും നശിച്ചതായി കണ്ടെത്തി. നദിക്കരയോട് ചേര്‍ന്നുള്ള മരമാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്. 

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോ സഹസ്ഥാപകനായ റി-വൈല്‍ഡ് എന്ന സംരക്ഷണ സംഘടനയുടെ സഹായവും കണ്ടെത്തിന് സഹായകരമായി. സ്‌കോട്ടിഷ് ജീവശാസ്ത്രജ്ഞനായ ജോര്‍ജ് ഗാര്‍ഡനര്‍  1838-ലാണ് ആദ്യമായി ഈ മരങ്ങളുടെ സാന്നിധ്യം റെക്കോഡ് ചെയ്യുന്നത്. പിന്നീട് ഈ മരത്തെ സംബന്ധിച്ച് മറ്റുവിവരങ്ങള്‍ ലഭിക്കാത്തത് മൂലം വംശമറ്റുവെന്ന് കരുതുകയായിരുന്നു ശാസ്ത്രലോകം. 

Content Highlights: Tree That Went Extinct In 1838 found after many years in brazil