ശുദ്ധജലാശയങ്ങളാകെ രാസമാലിന്യങ്ങൾ നിറയുന്നു; ഇരകളായി നീർനായകൾ

പ്രതീകാത്മക ചിത്രം | Photo-PTI
പ്രതീകാത്മക ചിത്രം | Photo-PTI

വെയില്‍സ്:'ഫോര്‍ എവര്‍ കെമിക്കല്‍സ്' എന്നറിയപ്പെടുന്ന രാസമാലിന്യങ്ങള്‍  ഇംഗ്ലണ്ടിലും വെയില്‍സിലും ഉടനീളമുള്ള യൂറേഷ്യന്‍ നീര്‍നായ്കളെ ബാധിക്കുന്നതായി പഠനങ്ങള്‍. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ സാമ്പിള്‍ ചെയ്ത 50 നീര്‍നായകളിലും പോളിഫ്‌ളൂറോ ആല്‍ക്കൈല്‍ പദാര്‍ത്ഥങ്ങള്‍ (പിഎഫ്എഎസ്) ഗവേഷകര്‍ കണ്ടെത്തി. ഇത്തരം സംയുക്തങ്ങള്‍ ബ്രിട്ടനിലെ ശുദ്ധജലാശയങ്ങള്‍ വന്‍തോതില്‍ മലിനീകരിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചന നല്‍കിയത്. 

പലതരം ഗാര്‍ഹിക ഉത്പന്നങ്ങളിലെയും വ്യാവസായികമായി പുറന്തള്ളപ്പെടുന്ന വസ്തുക്കളുടെയും പ്രധാന ചേരുവയാണ് പോളിഫ്‌ളൂറോ ആല്‍ക്കൈല്‍ പദാര്‍ത്ഥങ്ങള്‍. വിവിധ രൂപങ്ങളിൽ ഈ വിഷ സംയുക്തങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ വൃക്ക, തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഈ വിഷ സംയുക്തങ്ങളിലെ ശക്തമായ കാര്‍ബണ്‍ ഫ്‌ളൂറിന്‍ ആകൃതി പരിസ്ഥിതിയില്‍ എത്തിയാലും വിഘടിക്കപ്പെടില്ല, അതിനാലാണ് ഇവ ഫോര്‍ എവര്‍ കെമിക്കല്‍സ് എന്നറിയപ്പെടുന്നത്.

ഈ രാസവസ്തു ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി പ്രാവര്‍ത്തികമായിട്ടില്ല. പഠനവിധേയമായ നീര്‍നായകളുടെ 80 ശതമാനത്തിലും 12 തരത്തിലുള്ള പിഎഫ്എഎസ് സംയുക്തങ്ങള്‍ കണ്ടെത്തിയിരുന്നു. കൃഷിക്കായിട്ടോ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റിനോ ഉള്ള ഉപയോഗം ഈ രാസവസ്തു നദിയിലെത്താനുള്ള പ്രധാന കാരണമാണെന്നും വിലയിരുത്തപ്പെടുന്നു. 'ഓട്ടര്‍ പ്രൊജ്ക്ട്' എന്ന് പേരിട്ടിരിക്കുന്ന കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങൾക്കായി 1992 ന് ശേഷം നാലായിരത്തോളം വരുന്ന നീര്‍നായകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Content Highlights: toxic forever chemicals harm otters

Content Highlights: