പുനരവതരിപ്പിക്കപ്പെട്ട ചീറ്റകളുടെ സംരക്ഷണത്തിന് ടാസ്‌ക് ഫോഴ്‌സ്

നമീബിയയില്‍ നിന്നും മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ചീറ്റകളിലൊന്ന് | Photo-PTI
നമീബിയയില്‍ നിന്നും മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ചീറ്റകളിലൊന്ന് | Photo-PTI

ന്യൂഡല്‍ഹി: ചീറ്റകളുടെ സംരക്ഷണത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വനം, പരിസ്ഥിതി കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്  രാജ്യത്ത് വംശമറ്റ ചീറ്റകളെ പുനരവതരിപ്പിച്ചിരുന്നു. ഈ ചീറ്റകളുടെ സംരക്ഷണമാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ചുമതല.

രണ്ട് വര്‍ഷക്കാലയളവിലായിരിക്കും ടാസ്‌ക് ഫോഴ്‌സ് സംഘത്തിന്റെ പ്രവര്‍ത്തനം. ചീറ്റപ്പുലികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനും അവയുടെ പുരോഗതി വിലയിരുത്തുന്നതിനും
ടാസ്‌ക് ഫോഴ്സിനെ ചുമതലപ്പെടുത്തും. ഒന്‍പത് പേരടങ്ങിയ സംഘമാണ്‌ ടാസ്‌ക് ഫോഴ്‌സിലുണ്ടാവുക. നമീബിയയില്‍ നിന്നും സെപ്റ്റംബര്‍ 16-നാണ്‌ ചീറ്റകളെ മധ്യപ്രദേശിലെത്തിച്ചത്. ചീറ്റകളുടെ വേട്ടയാടല്‍ ശേഷിയും ആരോഗ്യ സ്ഥിതിയും ടാസ്‌ക് ഫോഴ്‌സ് നിരീക്ഷണ വിധേയമാകും.

Content Highlights: special task force for reintroduced cheetahs in india