കാവേരി നദിക്കരയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നീര്‍നായ്കളെ കണ്ടെത്തി

നദികളിലെ മത്സ്യങ്ങളുടെ അംഗസംഖ്യയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ് നീര്‍നായ്കള്‍. മലിനീകരണവും മറ്റ് പ്രതികൂല സാഹചര്യങ്ങളും ഇവയുടെ അസാന്നിധ്യത്തിന് കാരണങ്ങളാണ്. ഇപ്പോഴിതാ കാവേരി നദിക്കരയില്‍ വര്‍ഷങ്ങളായി സാന്നിധ്യമില്ലാതിരുന്ന നീര്‍നായ്കള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മൃദുലമായ തൊലിപ്പുറമുള്ള ഇവയുടെ ഭക്ഷണം ശുദ്ധജല മത്സ്യങ്ങളാണ്. ബിഷപ്പ് ഹെബ്ബര്‍ കോളജേിലെ അധ്യാപകരാണ് നീര്‍നായ്കളെ കണ്ടെത്തിയത്.
കോളേജിന്റെ നേച്ചര്‍ ക്ലബ്ബിന്റെ ഭാഗമായുള്ള ക്യാമ്പിനിടയിലാണ് കണ്ടെത്തല്‍. ഇവയുടെ പ്രാധാന്യം വെളിവാക്കുന്നതാണ് കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ ഐയുസിഎന്‍ റെഡ് ലിസ്റ്റില്‍ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനിയന്ത്രിതമായ മത്സ്യബന്ധനം, ജലസ്രോതസ്സുകളുടെ കുറവ് എന്നിവയാണ് ഇവയുടെ എണ്ണം കുറയാനിടയാക്കിയ കാരണങ്ങള്‍.
അനധികൃതമായ വേട്ടയാടലും എണ്ണം ഗണ്യമായി കുറയാനുള്ള കാരണങ്ങളായി. ചര്‍മത്തിനായും ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നു. വരള്‍ച്ചയും ഇവയുടെ അസാന്നിധ്യത്തിന് കാരണമാണ്. കാവേരി നദിക്കയിലെ വരള്‍ച്ചയാണ് ഇവയെ പ്രദേശത്ത് നിന്നും ഏറെക്കാലം അപ്രത്യക്ഷമാകാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആവാസവ്യവസ്ഥയില്‍ ഇവയുടെ പങ്ക് ചെറുതല്ലെന്നാണ് വിദ്ഗധര്‍ പറയുന്നത്.
Content Highlights: otters found again in cauvery river