ആർക്കിയൻ യുഗത്തിൽനിന്നുള്ള ഏക ഗർത്തം, 302 കോടി വർഷം പഴക്കം; ഓസ്ട്രേലിയയിലെ നോർത്ത് പോൾ ഡോം

#ന്യൂസ് ഡെസ്ക്
നോർത്ത് പോൾ ഡോം
നോർത്ത് പോൾ ഡോം

ഏറ്റവും പഴക്കമേറിയ ഉൽക്കാ ഗർത്തത്തെ തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പിൽബാറയിലുള്ള നോർത്ത് പോൾ ഡോം ആണത്. ഇവിടെയുള്ള പാറകൾക്ക് ഏതാണ്ട് 302 കോടി വർഷം പഴക്കമുണ്ടെന്നാണ് പഠനം. ഇരുണ്ട അഗ്നിപർവത പാറകളാണ് അവിടെയുള്ളത്. അവയിലധികവും ഭൂമിയുടെ ഉള്ളറയിലേക്കു പോയി. ചിലതു മാത്രമാണ് ഉപരിതലത്തിലുള്ളത്.

ആർക്കിയൻ യുഗത്തിൽനിന്നുള്ള ഏക ഗർത്തമാണിത്. ഉൽക്ക ഇടിച്ചുണ്ടാവുന്ന വിള്ളലുകളായ ഷാറ്റർ കോണുകൾ പാറകൾക്കുമേൽ കാണാം. ഇത് ഉൽക്കാവർഷത്തിന്റെ തെളിവാണ്. പാറകളിലെ സിർക്കോണിലെ യുറേനിയം, അപ്പറ്റൈറ്റ് എന്നീ ധാതുക്കളുടെ പരിശോധനയിലൂടെയാണ് ഗർത്തത്തിന്റെ പഴക്കം കണ്ടെത്തിയത്.

ഉൽക്കാപതനത്തിന്റെ ഭാഗമായുണ്ടായ ചൂട് കാരണം ഭൂമിക്കടിയിലെ വെള്ളം ചൂടുപിടിച്ച് വിള്ളലുകളിലൂടെ ഒഴുകിയിറങ്ങുകയും തുടർന്നുണ്ടാകുന്ന രാസമാറ്റങ്ങളിലൂടെയുമാണ് അപ്പറ്റെറ്റ് ഉണ്ടാകുന്നത്. ഇത് ഉൽക്കാപതനത്തിന്റെ കാലം തിരിച്ചറിയാൻ സഹായിക്കും. ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനം, അഗ്നിപർവത സ്ഫോടനങ്ങൾ, മണ്ണൊലിപ്പ് എന്നിവ കാരണം ഭൂമിയുടെ ആദ്യകാല ഉപരിതലം ഭൂരിഭാഗവും നശിച്ചുപോയിട്ടുണ്ട്. എന്നാൽ, നോർത്ത് പോൾ ഡോമിലെ പാറകൾ കോടിക്കണക്കിന് വർഷത്തെ അതിജീവിച്ച് ഭൂമിയുടെ ചരിത്രം ഇന്നും കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഈ പഠനത്തിന്റെ പ്രാധാന്യം.

Content Highlights: Identification of the world's oldest known meteorite crater at North Pole Dome, Pilbara, Western Australia., The site dates back 3.2 billion years to the Archaean era., Confirmation through shatter cones and mineral analysis (uranium and apatite in zircon)., Explains how hydrothermal activity caused by meteorite impacts created unique mineral signatures., Demonstrates the survival of ancient geological records despite tectonic and volcanic activity.