ജംപിങ് സ്‌പൈഡറുകളുടെ പുതിയ ഇനത്തെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി

ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തില്‍ ജംപിങ് സ്‌പൈഡറുകളുടെ പുതിയ ഇനത്തെ കണ്ടെത്തി. ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നിന്നുമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. സ്‌പൈഡര്‍ ടാക്‌സോണമിസ്റ്റായ പി.എ സെബ്യാസ്റ്റ്യനോടുള്ള ബഹുമാനസൂചകമായി ചിലന്തിക്ക് പാന്‍കോറിയസ് സെബാസ്റ്റിയാനി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പാന്‍കോറിയസ് സെബാസ്റ്റിയാനി ചിലന്തികള്‍ ഉള്‍പ്പെടുന്ന പാന്‍കോറിയസ് ജെനുസ്സില്‍ പെടുന്നവയെ തെക്കുകിഴക്കന്‍ ഏഷ്യയിലാണ് പ്രധാനമായും കാണാന്‍ കഴിയുക.
കേരള സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സുവോളജിയിലെ ഗവേഷകയായ അസിമ.എ, വകുപ്പ് വിഭാഗം തലവനായ ജി.പ്രസാദ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അനാട്ടമിയിലെ ജോണ്‍ ടി.ഡി, ചെന്നൈയിലെ സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സസിലെ ഗവേഷകരുമാണ് കണ്ടെത്തലിന് പിന്നില്‍. അറക്‌നോളജി എന്ന ജേണലില്‍ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
Content Highlights: new species of jumping spiders found in western ghats