മംഗളാദേവി ഉത്സവത്തിന് മുന്നോടിയായി വർണക്കാഴ്ച; പെരിയാറിൽ ആദ്യമായി നീലക്കുറിഞ്ഞി പൂത്തു

#ന്യൂസ് ഡെസ്ക്
പെരിയാർ കടുവ സങ്കേതത്തിൽ മംഗളാദേവി ഭാഗത്ത് പൂത്ത നീലക്കുറിഞ്ഞി
പെരിയാർ കടുവ സങ്കേതത്തിൽ മംഗളാദേവി ഭാഗത്ത് പൂത്ത നീലക്കുറിഞ്ഞി

കുമളി: പെരിയാർ കടുവ സങ്കേതത്തിൽ ആദ്യമായി നീലക്കുറിഞ്ഞി പൂത്തു. പശ്ചിമഘട്ട മലനിരകളിൽ മാത്രം 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ഭാഗത്താണ് പൂത്തത്. വളരെ കുറച്ച് പ്രദേശത്തേ ഇതുള്ളൂ. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

കടുവ സങ്കേതത്തിലെ ജീവനക്കാർ ജോലിയുടെ ഭാഗമായി ഇവിടെയെത്തിയപ്പോഴാണ് ഈ വർണക്കാഴ്ച കണ്ടത്. മംഗളാദേവി ക്ഷേത്രം ഉത്സവത്തിന് ദിവസങ്ങൾ മാത്രമേ ഉള്ളൂ. പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങളിലും നീലക്കുറിഞ്ഞി ചെടികളുണ്ട്. അവ വരുംദിവസങ്ങളിൽ പൂക്കാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: First recorded instance of Neelakurinji blooming in Periyar Tiger Reserve., Located specifically in the restricted Mangaladevi region., Public access is currently prohibited in the blooming area., Forest officials expect further blooms in other parts of the sanctuary.