അധിനിവേശ സസ്യ ജീവജാലങ്ങള്‍ പ്രതികൂല കാലാവസ്ഥയില്‍ നേട്ടം കൊയ്യുന്നതായി പഠനം

അധിനിവേശ ജീവി വര്‍ഗത്തില്‍പെട്ട ബ്രൗണ്‍ ട്രീ സ്‌നേക്ക്‌ | Photo-Wiki/By Pavel Kirillov from St.Petersburg, Russia - Brown tree snake (Boiga irregularis), CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=46853510
അധിനിവേശ ജീവി വര്‍ഗത്തില്‍പെട്ട ബ്രൗണ്‍ ട്രീ സ്‌നേക്ക്‌ | Photo-Wiki/By Pavel Kirillov from St.Petersburg, Russia - Brown tree snake (Boiga irregularis), CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=46853510

പ്രതികൂലമായ കാലാവസ്ഥാ ലോകമെമ്പാടുമുള്ള ജീവജാലങ്ങള്‍ക്ക് ഭീഷണിയാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്നും നേട്ടം കൊയ്യുന്ന ഒരു വിഭാഗത്തെ പുതിയ പഠനം കണ്ടെത്തിയിരിക്കുകയാണ്. സസ്യ-ജീവജാലങ്ങളിലെ അധിനിവേശ വിഭാഗക്കാരെ ഇത്തരത്തിലുള്ള പ്രതികൂല കാലാവസ്ഥ കാര്യമായി അലട്ടുന്നില്ലെന്നാണ് നേച്ചര്‍ എക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

അധിനിവേശക്കാരെ പ്രതികൂല സാഹചര്യങ്ങള്‍ അലട്ടുന്നില്ലെങ്കിലും സ്വദേശികളായ ജീവജാലങ്ങളെ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ അതാത് പ്രദേശങ്ങളിലെ ജീവജാലങ്ങള്‍ അധിനിവേശക്കാരില്‍ നിന്നും പ്രതികൂലമായ കാലാവസ്ഥയില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് സാരം.

വരള്‍ച്ച, പ്രളയം പോലുള്ള പ്രതികൂല ഘടകങ്ങളില്‍ നിന്നും അധിനിവേശ വിഭാഗക്കാര്‍ നേട്ടം കൊയ്യുന്നതായും പഠനം കണ്ടെത്തി. അതേ സമയം ഉഷ്ണതരംഗം, കൊടുങ്കാറ്റ് പോലുള്ളവ അധിനിവേശവിഭാഗങ്ങള്‍ക്ക് ഭീഷണി തന്നെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പുതിയ കണ്ടെത്തല്‍ ജൈവൈവിധ്യ നാശം പോലുള്ള ഗുരുതരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവെയ്ക്കുന്നത്.

സ്വദേശികളല്ലാത്ത 187 ഇനം ജീവജാലങ്ങളെയും തനത് വിഭാഗക്കാരായ 1,852 ഇനം ജീവജാലങ്ങളെയും കുറിച്ചുള്ള മുന്‍കാല പഠനങ്ങളെ കൂടി ആധാരമാക്കിയാണ് പുതിയ നിഗമനത്തിലേക്ക് ഗവേഷക സംഘം എത്തിയത്. ഇവ മുന്‍കാലങ്ങളില്‍ പ്രതികൂല കാലാവസ്ഥയോട് എങ്ങനെ പ്രതികരിച്ചുവെന്നതാണ് പഠനവിധേ
 

Content Highlights: Invasive species could get benefits from extreme weather