നഗരങ്ങളിൽ ആഗോള താപന വർധനവ് വേഗത്തിലെന്ന് പഠനങ്ങൾ

പ്രതീകാത്മക ചിത്രം | Photo-AFP
പ്രതീകാത്മക ചിത്രം | Photo-AFP

ബെയ്ജിങ്: ലോകത്തെമ്പാടുമുള്ള നഗരങ്ങളിൽ ആഗോള താപന പ്രതിഭാസം വേ​ഗത്തിലെന്ന് പഠനങ്ങൾ. ചൈനയിലെ നാൻജിങ് സർവകലാശാല നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തൽ. ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് ഓരോ ദശാബ്ദത്തിലും 0.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടാണ് നഗരങ്ങളിൽ ശരാശരി രേഖപ്പെടുത്തിയത്.  ഗ്രാമ പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ന​ഗരങ്ങൾ ഉഷ്ണ താപ സംഭവങ്ങൾക്ക് അധികമായി വിധേയമാകുന്നുവെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

 ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ് പഠനങ്ങൾ നടന്നത്. ലോകമെമ്പാടുമുള്ള 2,000 നഗരങ്ങളുടെ 2002 മുതൽ 2021 വരെയുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 

യു.എസിലെ ഫീനിക്‌സ്, യു.കെയിലെ ലണ്ടൻ തുടങ്ങിയ വൻനഗരങ്ങളെയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരമിടങ്ങളിൽ സാധാരണ നഗരങ്ങളെ അപേക്ഷിച്ച് ആഗോള താപവർധനവ് വേഗത്തിലാണെന്നും റിപ്പോർട്ട്. കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: global warming rate 30 percent faster when comparing to rural area