തണുത്തുവിറച്ച് ഡല്‍ഹി; താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസ്, വായു മലിനീകരണം രൂക്ഷമായി തുടരുന്നു

ന്യൂഡല്‍ഹി: താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ തണുത്തുവിറച്ച് രാജ്യതലസ്ഥാനം. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേരേണ്ട 18 തീവണ്ടികള്‍ വൈകി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ മൂടല്‍മഞ്ഞ് ബാധിച്ചിട്ടില്ല.
എന്നാല്‍ കനത്ത മൂടല്‍മഞ്ഞുള്ള പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായണമെന്ന് വിമാനത്താവള അധികൃതര്‍ X-ലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്. കനത്ത മൂടല്‍ മഞ്ഞ് ഡിസംബര്‍ 28-വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
അതിനിടെ, ഡല്‍ഹിയിലെ വായു ഗുണനിവലാരം തുടര്‍ച്ചയായ രണ്ടാം ദിവസവും വളരെ മോശമായി തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ടോടെയോ രാത്രിയോടെയോ വഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ആശ്വാസം നല്‍കുന്നതാണ്.
Content Highlights: Delhi Shivers at 7°C, Dense Fog Delays Trains