120 കിലോമീറ്റര്‍ വേഗത്തില്‍ ഒഡീഷ തീരത്തേക്ക് ഡാന ചുഴലിക്കാറ്റ്, ഉപഗ്രഹദൃശ്യം പുറത്തുവിട്ട് ISRO

ഡാന ചുഴലിക്കാറ്റ് കരയോടടുക്കുന്ന ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. (ISRO). മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തേക്കാണ് അടുക്കുന്നത്.
ഒഡീഷയിലെ കേന്ദ്രപാഡാ ജില്ലയിലെ ഭീതര്‍കണികയുടെയും ഭദ്രകിലെ ധാമ്രയ്ക്കുമിടയിലായിരിക്കും ചുഴലിക്കാറ്റ് കര തൊടുക എന്നാണ് അനുമിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഗ്രഹദൃശ്യങ്ങള്‍ അനുസരിച്ച് ഡാന ഒഡീഷയില്‍ തന്നെ കര തൊടാനാണ് സാധ്യത.
Content Highlights: cyclone dana approaches odisha coast isro shares satellite visuals