ആഴക്കടൽ മത്സ്യങ്ങളെ ഇനി ‘ഡീപ്പ് ഡാറ്റ’ ആപ്പിലറിയാം; ഡേറ്റബേസ് വിപുലമാക്കി സി.എം.എഫ്.ആർ.ഐ.

കൊച്ചി: ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) ‘ഡീപ്പ് ഡാറ്റ’ എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ‘ഡീപ്പ് ഓഷ്യൻ മിഷൻ’ പദ്ധതിയുടെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചത്. ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലെ ആഴക്കടൽ മത്സ്യങ്ങളുടെ വർഗീകരണം, സവിശേഷതകൾ, ലഭ്യമാകുന്ന സ്ഥലങ്ങൾ, സംരക്ഷണ പദവി എന്നിവയെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം. മത്സ്യയിനങ്ങളുടെ ഡേറ്റബേസ് വിപുലമാക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ആപ്പ് സഹായിക്കും.
മത്സ്യത്തൊഴിലാളികൾ, വിദ്യാർഥികൾ, ഗവേഷകർ എന്നിവർക്ക് പുറമേ താത്പര്യമുള്ള ആർക്കും മത്സ്യങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പിൽ അപ്‍ലോഡ് ചെയ്യാം. വിവരങ്ങൾ സി.എം.എഫ്.ആർ.ഐ.യിലെ വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഡേറ്റാബേസിൽ ഉൾപ്പെടുത്തും.
ഡോ. രേഖ ജെ. നായർ നയിക്കുന്ന ഗവേഷണ പ്രോജക്ടിന് കീഴിൽ ഐ.ടി. യൂണിറ്റ് ഇൻചാർജ് ഡോ. എൽദോ വർഗീസിന്റെ നേതൃത്തിലാണ് ആപ്പ് വികസിപ്പിച്ചത്. ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
Content Highlights: CMFRI launched the Deep Data mobile app to document deep-sea fish species., Developed under the Government of India's Deep Ocean Mission., Features include species classification, habitat details, and conservation status., Public participation enabled for uploading fish data and images., Data verified by expert scientists at CMFRI.