കാലാവസ്ഥാ ഉച്ചകോടിയിലെ പ്രതിജ്ഞ വേസ്റ്റായി; കല്‍ക്കരി ഉപയോഗം 18 വര്‍ഷത്തേക്ക് നീട്ടി ബ്രസീല്‍

ബ്രസീലിയ: കല്‍ക്കരി ഉപയോഗം നീട്ടികൊണ്ടുള്ള നിയമം പാസാക്കി ബ്രസീല്‍. ബ്രസീല്‍ പ്രസിഡന്റ ജൈര്‍ ബൊല്‍സൊനാരോയാണ് 18 വര്‍ഷത്തേക്ക് കൂടി കല്‍ക്കരി ഉപയോഗത്തിന് അനുമതി നല്‍കികൊണ്ടുള്ള നിയമം പാസാക്കിയത്. മുമ്പ് കല്‍ക്കരി പ്ലാന്റുകള്‍ക്കുള്ള സബ്‌സിഡി 2027 ഓടെ നിര്‍ത്തലാക്കാനും മൂന്ന് പുതിയ പ്ലാന്റുകള്‍ക്കുള്ള അനുമതി നിഷേധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പുതിയ നിയമഭേദഗതി പ്രകാരം 2040 വരെ എങ്കിലും രാജ്യത്ത് കല്‍ക്കരി ഉപയോഗമുണ്ടാകും. ഏറ്റവുമധികം കാര്‍ബണ്‍ തീവ്രതയുള്ള ഫോസില്‍ ഇന്ധനമാണ് കല്‍ക്കരി. എന്നാല്‍ താരതമ്യേന ചെലവ് കുറവായതിനാല്‍ ഇവയ്ക്ക് പ്രിയമേറുന്നു. അതേ സമയം പുനരുപയോഗ ഊര്‍ജവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയ്ക്ക് ചെലവേറെയാണ്.
കാലാവസ്ഥാ ഉച്ചകോടിയില്‍ തങ്ങളുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ബ്രസീല്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ചുരുക്കി കൊണ്ടു വരണമെങ്കില്‍ കല്‍ക്കരി ഉപയോഗം 2050 ഓടെ പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു. ഗ്ലാസ്‌ഗോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ബ്രസീല്‍ തങ്ങളുടെ ബഹിര്‍ഗമനം 2030 ഓടെ പകുതിയാക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു.
കല്‍ക്കരി ഉപഭോഗത്തില്‍ ബ്രസീല്‍ ലോകത്ത് 25-ാം സ്ഥാനത്താണ്. ഇത് ആകെ ഉപയോഗത്തിന്റെ 2.4 ശതമാനം വരും. ലോകത്ത് ഏറ്റവുമധികം കല്‍ക്കരി ഉപയോഗിക്കുന്ന രാജ്യം ചൈനയാണ്. ഇന്ത്യയും അമേരിക്കയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.
Content Highlights: brazil extends its coal usage upto eighteen years
Content Highlights: