അമ്മ തിമിംഗിലം വലയില്‍ കുടുങ്ങി, മനുഷ്യരുടെ സഹായം തേടി കുഞ്ഞുങ്ങള്‍; വൈറല്‍ വീഡിയോ

മത്സ്യബന്ധനവലയില്‍ കുടുങ്ങിയ അമ്മയെ രക്ഷിക്കുവാന്‍ മനുഷ്യരുടെ സഹായം തേടുന്ന കൊലയാളി തിമിംഗില (ഓര്‍ക്ക) ങ്ങളുടെ വീഡിയോ വൈറലാവുന്നു. കടലില്‍ ബോട്ടിലൂടെ സഞ്ചരിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്ക് അടുത്തേക്കെത്തുകയാണ് ഒരു കുഞ്ഞ് കൊലയാളി തിമിംഗിലമാണ് വീഡിയോയുടെ തുടക്കത്തില്‍. മനുഷ്യരുടെ അടുത്തെത്തിയ കുഞ്ഞന്‍ തിമിംഗലം പ്രത്യേക തരത്തിലുള്ള ശബ്ദമുണ്ടാക്കുന്നു.
ഈ ശബ്ദം ആവര്‍ത്തിച്ചതോടെ എന്തോ പന്തികേട് തോന്നിയ ബോട്ടിലുള്ളവര്‍ ആനിമല്‍ റെസ്‌ക്യു ടീമിനെ വിവരമറിയിച്ചു. റെക്‌സക്യു ടീമിയെത്തിയപ്പോഴേക്കും അവരുടെ ബോട്ടിനൊപ്പം നീന്തുകയാണ് കുഞ്ഞന്‍ ഈ സമയം കൊണ്ട് ഏതാനും തിമിംഗിലങ്ങള്‍ കൂടി ബോട്ടിനടുത്തേക്കെത്തി.
Read also-ചിരിപ്പിച്ചും കളിപ്പിച്ചും കാണികളെ കെെയിലെടുക്കുന്ന കൊലയാളി തിമിംഗിലങ്ങൾ
ഒരു പാറയിടുക്കിന് സമീപം തിമിംഗിലങ്ങളെത്തി നിലയുറപ്പിച്ചു. അവിടെ വലിയൊരു തിമിംഗിലം നീന്താനാവാത്ത വിധം കുടുങ്ങി കിടക്കുന്നത് രക്ഷാസംഘം കണ്ടു. മീന്‍വല വാലില്‍ കുടുങ്ങിയ നിലയിലായിരുന്നു അമ്മ തിമിംഗിലമുണ്ടായിരുന്നത്. അതിനാല്‍ നീന്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
അമ്മ തിമിംഗിലത്തിന് സമീപത്തായി രണ്ട് കുഞ്ഞു തിമിംഗിലങ്ങളുമുണ്ടായിരുന്നു. രക്ഷാ സംഘം കൈയില്‍ കരുതിയിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് വല മുറിച്ചു. വല മുറിച്ചു മാറ്റിയപ്പോൾ കുഞ്ഞന്‍ തിമിംഗിലങ്ങള്‍ സന്തോഷ സൂചകമായി ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു.
തുടര്‍ന്ന് കര വരെ രക്ഷാപ്രവര്‍ത്തകരുടെ ബോട്ടിനെ തിമിംഗിലങ്ങളുടെ സംഘം അനുഗമിച്ചു. ഐ.യു.സി.എന്‍. പട്ടികപ്രകാരം നിലവില്‍ ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തിലാണ് ഓര്‍ക്കകള്‍ ഉള്‍പ്പെടുന്നത്. ആണ്‍ തിമിംഗിലങ്ങള്‍ക്ക് 10 മീറ്ററോളം നീളവും 9,800 കിലോഗ്രാം ഭാരവുമുണ്ടാകും. പെണ്‍ തിമിംഗിലങ്ങള്‍ക്ക് 8.5 മീറ്റര്‍ നീളവും ആണുങ്ങളെക്കാള്‍ ഭാരക്കുറവുമുണ്ടാകും.
Content Highlights: Baby killer whale asks people for help to save trapped mom