അഞ്ചടി നീളം, കടും വെള്ള നിറത്തില്‍ ശരീരം; ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ കുഞ്ഞ് ആദ്യമായി ക്യാമറയിൽ

സ്രാവിനമായ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ കുഞ്ഞിനെ ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തി കാലിഫോര്‍ണിയയിലെ ഗവേഷകര്‍. വനപ്രദേശത്ത് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ കുഞ്ഞിനെ രേഖപ്പെടുത്തുന്ന ആദ്യ സംഭവം കൂടിയാണിതെന്നാണ് അധികൃതരുടെ അവകാശവാദം. കഴിഞ്ഞ വേനല്‍ക്കാസത്ത് കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറായ്ക്ക് സമീപത്തെ സമുദ്രപ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ച് ഈ ചിത്രം പകര്‍ത്തിയതെന്നാണ് സൂചന.
അഞ്ചടി നീളം വരുന്ന സ്രാവിന്റെ കുഞ്ഞിന് ശരീരമാകെ വെള്ള നിറമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണയായി സ്രാവുകള്‍ക്ക് അടിഭാഗത്താണ് വെള്ള നിറം പ്രകടമായുളളത്. മുകളിലാകട്ടെ ചാരനിറവും.
പകര്‍ത്തിയ ചിത്രം സസൂക്ഷ്മം നിരീക്ഷിച്ചപ്പോള്‍ ശരീരത്തിലുള്ള വെള്ള പാളി നീന്തുന്നതിനിടയില്‍ ഇവ പൊഴിക്കുന്നതായും കണ്ടെത്തി. എമ്പ്രിയോണിക് ലെയറെന്നാണ് ഈ പാളി അറിയപ്പെടുന്നതെന്നും, ഇതാകാം ഇവ പൊഴിക്കുന്നതെനനും വിദഗ്ധര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള സ്രാവുകളുടെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബിലും മറ്റും പങ്ക് വെയ്ക്കാറുള്ള വൈല്‍ഡ്‌ലൈഫ് ഫിലിം മേക്കേഴ്‌സായ കാര്‍ലോസ് ഗ്വാനയും ഫിലിപ്പ് സ്റ്റേണും കണ്ടെത്തലില്‍ നിര്‍ണായക പങ്കാളികളായി.
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ബയോളജി ഡോക്ടറല്‍ വിദ്യാര്‍ഥികളായ ഇരുവരും അപ്രതീക്ഷിതമായാണ് സ്രാവിന്റെ കുഞ്ഞിനെ കണ്ടെത്തുന്നത്. കണ്ടത്തലിനെ പറ്റിയുള്ള പഠനറിപ്പോര്‍ട്ട് എന്‍വയോണ്‍മെന്റല്‍ ബയോളജി ഓഫ് ഫിഷ്‌സ് ജേണലില്‍ ഈ ആഴ്ചയാണ് പ്രസിദ്ധീകരിക്കുന്നത്.
പഠനറിപ്പോര്‍ട്ടില്‍ ചര്‍മത്തിന്റെ ഏതെങ്കിലും തരത്തിലുള്ള അവസ്ഥ കൊണ്ടാകാം ഇത്ര വെള്ള നിറത്തില്‍ സ്രാവിന്റെ കുഞ്ഞിന്റെ ശരീരം കാണപ്പെടുകയെന്ന പറയുന്നുണ്ടെങ്കിലും, ഇത് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ കുഞ്ഞിന്റെ പ്രത്യേകത തന്നെയാകാമെന്നാണ് ഇരുവരും ഉറച്ചുവിശ്വസിക്കുന്നത്. ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ മാത്രം പ്രായമെത്തിയ കുഞ്ഞാകാം കാലിഫോര്‍ണിയന്‍ സമുദ്രപ്രദേശത്ത് കണ്ടെത്തിയതെന്നും കാര്‍ലോസും ഫിലിപ്പും പ്രതികരിച്ചു.