വായുമലിനീകരണം തടയാൻ മരം വെച്ചു പിടിപ്പിക്കാനൊരുങ്ങി പശ്ചിമബംഗാൾ

വായുമലിനീകരണത്തെ പിടിച്ചുകെട്ടാൻ സംസ്ഥാന അതിർത്തിയിൽ മരം വെച്ചുപിടിപ്പിക്കാനൊരുങ്ങുകയാണ് പശ്ചിമബംഗാൾ. അയൽസംസ്ഥാനങ്ങളായ ഝാർഖണ്ഡിലും ബിഹാറിലും വൈക്കോൽ കത്തിക്കുമ്പോഴുണ്ടാകുന്ന പുക കടുത്തപ്രതിസന്ധിയാവുന്ന സാഹചര്യത്തിലാണിത്.
തെക്കൻ ജില്ലകളിൽ വായുമലിനീകരണം രൂക്ഷമായതിനാൽ വലിയമരങ്ങൾ നടുമെന്നും ഏതുതരം മരം വേണമെന്നതിൽ വിദഗ്‌ധാഭിപ്രായം തേടുമെന്നും പരിസ്ഥിതി മന്ത്രി മാനസ് ഭുനിയ പറഞ്ഞു.
വൈക്കോൽ കത്തിക്കുന്നത് നിരീക്ഷിക്കാൻ ഡൽഹി ഐ.ഐ.ടി.യുടെ സഹായത്തോടെ ഉപഗ്രഹാധിഷ്ഠിത സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: afforestation to be done in west bengal