“തിര്വോന്തരത്തുകാരനാണെങ്കിലും അമ്മച്ചിയാണെ ഞാൻ കള്ളനല്ല സാറേന്ന്- അപ്പോ അടിക്കേണ്ടേ സാറേ അവനെ?”

പതിറ്റാണ്ടുകൾക്ക് മുൻപ് ഭാസ്‌കരൻ എന്നോടൊപ്പം ജോലി ചെയ്തിരുന്ന കാലത്തെ കഥയാണ്. കൃത്യമായി പറഞ്ഞാൽ രണ്ടായിരത്തിന്റെ തുടക്കം. അവധി ദിവസം ഉച്ചതിരിഞ്ഞാണ് സംഭവം. തിരുവനന്തപുരത്ത് ഒരിടത്ത് ആനക്കൊമ്പിൽ പണിത വിഗ്രഹങ്ങളുമായി രണ്ട് പ്രതികളെ പിടിച്ച് വച്ചിരിക്കുന്നതാണ് രംഗം. വിവരം അറിഞ്ഞ് എത്താനുള്ള നിർദ്ദേശം കിട്ടിയ ഉടനെ ഞാനും തൊട്ടടുത്ത റെയ്ഞ്ചിലെ സുഹൃത്തായ റെയ്ഞ്ച് ഓഫീസറും കൂടി സ്ഥലത്തെത്തി. പ്രതികളോടൊപ്പം ആ വിഗ്രഹങ്ങൾ വിൽക്കാനായി കൊണ്ടുവന്ന അംബാസഡർ കാറും ഡ്രൈവറെയും പിടിച്ചിട്ടുണ്ട്. മുഖപരിചയം ഉള്ളതിനാൽ പ്രതികൾ വന്ന് വിളിച്ചപ്പോൾ 'ഓട്ടം വന്നതാണെന്നാണ്' ഡ്രൈവർ പറയുന്നത്. അവരുടെ ബാഗിനകത്ത് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങൾ ആണെന്ന് തനിക്ക് ഒരൂഹവും കിട്ടിയിരുന്നില്ലെന്നും അയാൾ പറയുന്നു.
Content Highlights: Reflections on forest department operations in the early 2000s., Real-life challenges of handling wildlife crime and illegal trade., The transition of law enforcement practices over the decades., Cultural insights into forest-dwelling communities and their traditions., Personal anecdotes of field officers and the realities of duty.