ഈ മഴ പ്രളയത്തിലേക്കോ? ജൂലായ് അവസാനത്തോടെ അറിയാം

പനമരം നടവയൽ പ്രദേശത്ത് വെള്ളം കയറിയ നിലയിൽ. Photo: mathrubhumi
പനമരം നടവയൽ പ്രദേശത്ത് വെള്ളം കയറിയ നിലയിൽ. Photo: mathrubhumi

ചുറ്റും മഴക്കെടുതികളാണ്.. തകര്‍ത്തുപെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.  വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും വാര്‍ത്തകൾക്ക് പഞ്ഞമില്ല. മണ്‍സൂൺ മഴയുടെ സ്വഭാവത്തില്‍ വന്ന മാറ്റം സാധാരണക്കാരെ മാത്രമല്ല, അധികൃതരെയും ആശങ്കയിലാക്കുന്നുണ്ട്. ഇങ്ങനെ പെയ്താല്‍ ഈ മഴയും പ്രളയത്തിലായിരിക്കുമോ അവസാനിക്കുക എന്ന ഭയം സജീവമാണ്. ഇതുവരെയുള്ള ലക്ഷണങ്ങള്‍വെച്ച് നോക്കുമ്പോള്‍ മണ്‍സൂണിന്റെ രണ്ടാം പകുതിയില്‍, അതായത് ഓഗസ്റ്റ് മാസത്തില്‍ അതിവൃഷ്ടിക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ മീറ്റീറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐ.എം.ഡി.) ഡയറക്ടര്‍ നീത ഗോപാല്‍ പറയുന്നത്. ഇത് പ്രളയത്തിന് കാരണമാകുമോ എന്ന് ജൂലായ് അവസാനത്തോടെയേ പറയാനാകൂവെന്നും നീത ഗോപാൽ പറയുന്നു. മണ്‍സൂണിലെ മാറ്റങ്ങളെക്കുറിച്ചും അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ മേധാവി കൂടിയായ നീത മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു. 

പ്രതീക്ഷിച്ചതുപോലെ തന്നെ മണ്‍സൂണിന്റെ ശക്തി വെള്ളിയാഴ്ചയോടെ കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ചുരുക്കം ചില വടക്കന്‍ ജില്ലകളില്‍ ചെറിയതോതില്‍ മഴ ഉണ്ടായേക്കും. 19-ാം തീയതിയോടെ ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കണ്ടെത്തിയിരുന്നെങ്കിലും അത് ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു ഭാഗത്തായതിനാല്‍ കേരളത്തെ കാര്യമായി ബാധിക്കില്ല എന്ന കാലാവസ്ഥാ വകുപ്പിന്റെ അനുമാനവും ശരിയായി. മഴ കനത്തതോടെ എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നേയുള്ളൂ, 'ഇക്കൊല്ലം പ്രളയം ഉണ്ടാകുമോ!'. അതിനെക്കുറിച്ച് പറയണമെങ്കില്‍ കുറച്ച് മഴക്കണക്കുകള്‍ പരിശോധിച്ചേ മതിയാവൂ... അങ്ങനെ നോക്കുമ്പോള്‍, ഈ വര്‍ഷത്തെ മണ്‍സൂണ്‍ കണക്കുകള്‍ പ്രകാരം ജൂണില്‍ ലഭിച്ച മഴ കുറവായിരുന്നു. എന്നാല്‍, ജൂലായ് പകുതിയോടെ ഈ കുറവ് പരിഹരിക്കപ്പെട്ടിട്ടുണ്ട്. മൈനസ് 16 ആണ് ജൂലായ് 16-ലെ സീസണല്‍ ഡിപ്പാര്‍ച്ചര്‍.

Content Highlights: kerala may face flood in august 2024 monsoon 2024

Continue reading