ചുട്ടുപൊള്ളും ഈ വേനൽ; 2023-നേക്കാള്‍ ചൂടുകൂടിയ വര്‍ഷമായിരിക്കും 2024

കൊടുംവേനലില്‍ വെള്ളം കുടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി, കോഴിക്കോട്ട് നിന്നുള്ള ദൃശ്യം| ഫോട്ടോ: മാതൃഭൂമി
കൊടുംവേനലില്‍ വെള്ളം കുടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി, കോഴിക്കോട്ട് നിന്നുള്ള ദൃശ്യം| ഫോട്ടോ: മാതൃഭൂമി

വേനല്‍ച്ചൂട് ഇത്തവണ നേരത്തെ നാടിനെ പൊള്ളിക്കുകയാണ്. കണക്കനുസരിച്ച് വേനല്‍ക്കാലമായിട്ടില്ല. പക്ഷേ, ചൂടില്‍ ഉരുകിയൊലിക്കുകയാണ് കേരളം. മുന്‍വര്‍ഷത്തെക്കാള്‍ ചൂടു കൂടുതലാണ് ഇക്കൊല്ലം. സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ പല സ്ഥലത്തും 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെടുന്നുണ്ട്. ഓരോ ജില്ലയിലും തോത് വ്യത്യാസപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ശരാശരി താപനിലയില്‍ വര്‍ധനയുണ്ട്. എന്നാല്‍, ആഗോളതലത്തില്‍ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിതെന്ന് പറയുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ഫഹദ് മര്‍സൂഖ്. കേരളത്തിലെ നിലവിലെ കാലാവസ്ഥയെക്കുറിച്ചും ചൂടിനെക്കുറിച്ചും ഫഹദ് മര്‍സൂഖ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

സാധാരണ മാര്‍ച്ച് മാസത്തിലാണല്ലോ വേനല്‍ക്കാലം ആരംഭിക്കുന്നതും ചൂട് കനക്കുന്നത്. എന്നാല്‍,  ഇത്തവണ നേരത്തെ മുതല്‍ സംസ്ഥാനത്ത് എല്ലായിടത്തും പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുകയാണ്. എന്തായിരിക്കാം ഇതിനു കാരണം.

Content Highlights: kerala burning in summer heat, heat waves will intensify

Continue reading