പാതാളത്തവള പറ്റില്ലെങ്കിൽ മണവാട്ടിയെ സംസ്ഥാന തവളയാക്കിക്കൂടെ ?

#വിജയകുമാർ ബ്ലാത്തൂർ
മണവാട്ടിത്തവള, പാതാളത്തവള
മണവാട്ടിത്തവള, പാതാളത്തവള

'പാതാളത്തവള' എന്നും 'മാവേലിത്തവള' എന്നും നമ്മള്‍ പേരിട്ട് വിളിക്കാന്‍ തുടങ്ങിയ  'നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ്' എന്ന 'പര്‍പ്പിള്‍ ഫ്രോഗി'നെ സംസ്ഥാന തവളയായി  തിരഞ്ഞെടുക്കുന്നതിനോട് നിങ്ങളുടെ അഭിപ്രായം എന്താണ്? 

വേനല്‍ മഴയുടെ അവസാനം വര്‍ഷത്തില്‍ രണ്ടാഴ്ച മാത്രം ഇണചേരാന്‍ മണ്ണിനടിയില്‍ നിന്ന് പുറത്ത് വരുന്ന ഈ തവളയെ സാധാരണഗതിയില്‍ അധികമാര്‍ക്കും കാണാന്‍ കിട്ടാറില്ല. കാറ്റുകയറ്റി വീര്‍ത്ത പോലുള്ള ഇതിലെ പെണ്ണിനെ 'പതാള്‍ 'എന്നും, കുറുകല്‍ ശബ്ദം ഉണ്ടാക്കുന്ന ആണിനെ 'കുറുവന്‍' എന്നുമാണ് തദ്ദേശീയര്‍ വിളിക്കുന്നത്. പന്നിമൂക്കന്‍ തവള, ആമത്തവള എന്നൊക്കെ പല പേരുകള്‍ ഇതിനിപ്പോള്‍ ഉണ്ട്. 

Content Highlights: kerala state frog, purple frog , manavatti frog, pathalathavala,maveli thavala

Continue reading