2024-ലെ അവസാനത്തെ സൂപ്പര്‍മൂണിനെ കാണാം; ശനിയാഴ്ച പുലര്‍ച്ചെ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആകാശത്ത് വീണ്ടും വലിയ ചന്ദ്രന്‍ തെളിയുന്നു. 'ബീവര്‍മൂണ്‍' എന്നറിയപ്പെടുന്ന 2024-ലെ നാലാമത്തെയും അവസാനത്തെയും സൂപ്പര്‍മൂണ്‍, ശനിയാഴ്ച ആകാശത്ത് കാണാനാവും.ശനിയാഴ്ച പുലര്‍ച്ചെ 2.58 മുതല്‍ വ്യക്തമായി സൂപ്പര്‍മൂണ്‍ കാണാം.

ചന്ദ്രന്‍ സാധാരണ കാണുന്നതിലും 14 ശതമാനം വലുപ്പത്തിലും 30 ശതമാനം തെളിച്ചത്തോടെയും കാണുന്നതാണ് സൂപ്പര്‍മൂണ്‍. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു നില്‍ക്കുമ്പോഴാണ് പ്രതിഭാസമുണ്ടാവുന്നത്. സെവന്‍സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന പ്ലയാഡ്‌സ് നക്ഷത്രങ്ങളും ഒപ്പം ദൃശ്യമാവും.

Content Highlights: supermoon will visible on saturday