മൂന്ന് സമുദ്രങ്ങള്‍ കടന്നൊരു സഞ്ചാരി തിമിംഗിലം; പിന്നിട്ടത് 13,000 കിലോമീറ്റര്‍ ദൂരം

ഭൂമിയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തുന്ന സമുദ്ര സസ്തനികളാണ് തിമിംഗിലങ്ങള്‍. മാസങ്ങളോളം, കിലോമീറ്റര്‍ കണക്കിന് ദൂരം ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഭക്ഷണം തേടിയോ ഇണയെ തേടിയോ ആകാം ഇത്തരം യാത്രകള്‍. കാലാവസ്ഥാ മാറ്റങ്ങളും തിമിംഗിലങ്ങളുടെ യാത്രയെ സ്വാധീനിക്കാറുണ്ട്. നീലത്തിമിംഗിലം, സ്‌പേം വെയില്‍, ഗ്രേ വെയില്‍ എന്നിവയെല്ലാം ദേശാടനം നടത്തുന്ന തിമിംഗില സ്പീഷിസുകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഹംപ്ബാക്ക് തിമിംഗിലം. സമുദ്ര സസ്തനികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തി പുതിയ റെക്കോഡിട്ടവരാണവർ.
വ്യത്യസ്തനായ ഹംപ്ബാക്ക് തിമിംഗിലം
Content Highlights: male humpback whale makes record migration from south america to africa