നിലത്തിരിക്കുന്നിടത്ത് കുഴിച്ചാൽ നിധി കിട്ടുമെന്ന് വിശ്വാസം; മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ

മഞ്ഞക്കറുപ്പൻ( Black Hooded Oriole) നമ്മുടെ നാട്ടിലെ സ്ഥിരവാസികളാണ്. പഴങ്ങളും പുഴുക്കളുമാണ് ആഹാരം. വലിയ ഇലയുള്ള മരങ്ങളിലാണ് ഇവർ ചേക്കേറുക. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ കവാടത്തിലെ വട്ടമരത്തിൽ* ആറു വർഷത്തോളം ഇവർ ചേക്കറിയിരുന്നതായി കണ്ടിട്ടുണ്ട്.

സാധാരണയായി ഇവർ മൂന്നു മുട്ടകൾ ഇടും. മരത്തിന്റെ ചെറുകൊമ്പിന്റെ അറ്റത്തായി ഇലകൾ തുടങ്ങുന്നിടത്താണ് കുടുകൂട്ടുന്നത്. ഇതിന് കപ്പിന്റെ ആകൃതിയാണ്.

മഞ്ഞക്കിളി

ദേശാടനക്കാലമായാൽ മഞ്ഞക്കിളിയെ(Indian Golden Oriole) നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണാം. ഈ പക്ഷികൾ നിലത്തിറങ്ങിയതു കണ്ടാൽ അവിടെ കുഴിച്ചു നോക്കിയാൽ നിധി കിട്ടുമെന്ന വിശ്വാസമുണ്ട്.

മഞ്ഞക്കിളി

എന്നാൽ, ഏറെ നാളത്തെ നിരീക്ഷണങ്ങളിലൊന്നും ഈ കിളി നിലത്തിരിക്കുന്നത് കണ്ടിട്ടില്ല.

ചീന മഞ്ഞക്കിളി

ദേശാടകരായ ചീന മഞ്ഞക്കിളി (Black Naped oriole) നാട്ടിൻപ്രദേശത്ത് അധികം കാണാറില്ല. എങ്കിലും വനത്തിനോടടുത്തെ കൃഷിയിടങ്ങളിൽ കാണാറുമുണ്ട്. ഒക്ടോബറിന്റെ പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് ദേശാടനകാലം.

*വട്ടമരം = മക്രാഗാ പെൽറ്റേറ്റ

Content Highlights: Black Hooded Orioles are permanent residents in Kerala and feed on fruits and caterpillars., Indian Golden Orioles are commonly seen in rural areas during the migratory season., Black Naped Orioles migrate from mid-October to mid-April and visit forest-edge farmlands.