ഷെർലക്ക് ഹോംസായി പ്രവചിച്ചു; ഇഷ്ടക്കാരിയുടെ ഭർത്താവിന്റെ ജൂബയിട്ട് ഫോറസ്റ്റർ ബസ്സിറങ്ങി!

കോരിച്ചൊരിയുന്ന മഴ രാവിലെയും ശമിച്ചിരുന്നില്ല. തലേന്ന് വൈകിട്ട് വരെ അതായിരുന്നില്ല സ്ഥിതി. ഒന്ന് മടിച്ചുനിന്നിരുന്ന ഇടവപ്പാതി തലേന്ന് പാതിരാത്രി മുതൽ ശക്തമായി. രാവിലെ കുട ചൂടിയിട്ടുപോലും നനഞ്ഞൊലിച്ച് വാച്ചർ ഓപിയിലേയ്ക്ക് ചെല്ലുമ്പോൾ കെട്ടിടം അപ്പാടെ അടഞ്ഞ് കിടക്കുകയാണ്. പുറത്തുനിന്ന് പൂട്ടിയിട്ടുമുണ്ട്! വൈകിട്ടും നമ്മുടെ ഫോറസ്റ്ററെ നേരിട്ട് കണ്ടതാണ് വാച്ചർ. അപ്പോൾ അദ്ദേഹം പുസ്തകം വായിക്കുകയായിരുന്നു. പാചകം കഴിഞ്ഞപാടെ അയാളോട് വീട്ടിലേയ്ക്ക് പൊയ്‌ക്കൊള്ളാൻ പറഞ്ഞതാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. എന്തായാലും പകരക്കാരനെത്താതെ ഫോറസ്റ്റർ ലാവണം വിട്ട് പോകില്ലെന്നുറപ്പാണ്. രാത്രിക്കുരാത്രി ആറ്റിൽ വെള്ളം പൊങ്ങി. ഏതാണ്ട് ഓപി കെട്ടിടത്തിന് അടുത്തോളം വെള്ളത്തിന്റെ നിരപ്പ് എത്തയിട്ടുണ്ട്. ഇനി അപകടം വല്ലതും...? അതാണ് പേടി തോന്നിയ കാര്യവും. അതിനാലാണ് തിരഞ്ഞു മടുത്തപ്പോൾ സ്റ്റേഷനിൽ അറിയിക്കാനെത്തിയതും. രാജീവ് കടന്നുചെല്ലുമ്പോൾ ഫോറസ്റ്ററുടെ വീട്ടിലേയ്ക്ക് ട്രങ്ക് കാൾ ബുക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റേഷനിലെ സ്റ്റാഫുകൾ. പോലീസിൽ അറിയിക്കാമെന്നും അഭിപ്രായങ്ങളുണ്ട്. ഓപിയിൽ ആളില്ലാതെ ഫോറസ്റ്റർ വീട്ടിലേയ്ക്ക് പോലും പോകാനിടയില്ലെന്ന് ഡെപ്യൂട്ടി റേഞ്ചർക്കും ഉറപ്പാണ്. അപ്പോഴാണ് രാജീവിലെ ഷെർലക്ക് ഹോംസ് ഉണർന്നത്. ബൈക്കിൽനിന്ന് ഇറങ്ങിയ കക്ഷി ധരിച്ചിരുന്ന മഴക്കോട്ടിന്റെ കുടുക്കുകൾ അഴിച്ച് ചുമരിൽ തൂക്കി. പിന്നെ സിഗററ്റ് ഒന്നെടുത്ത് കത്തിച്ച് പുകയൂതി വിട്ടു. അനന്തരം വാച്ചറെ വിളിച്ച് മാറ്റിനിറുത്തി ചില കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. പിന്നെ സിബിഐയിലെ സേതുരാമയ്യരെപ്പോലെ ഉള്ളസ്ഥലത്ത് ചിന്തിച്ചുകൊണ്ട് അഞ്ചാറുചാൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

കുറച്ച് നേരത്തെ കൂട്ടലും അഴിക്കലും ഗുണിക്കലുമായി ചില കണക്കുകൂട്ടലുകൾ നടത്തിയിട്ട് അദ്ദേഹം ഇങ്ങനെ പ്രവചിച്ചു. 'ഒൻപതര മണിവരെ നമുക്കൊന്ന് കാക്കാം. അതുകഴിഞ്ഞ് എന്തുവേണമെന്ന് തീരുമാനിക്കാം. വീട്ടിലും പോലീസിലും ഒക്കെ അറിയിക്കുന്നത് പിന്നീട് മതി!' പലരും ചോദിച്ചെങ്കിലും അതിൽ കൂടുതൽ വ്യക്തത വരുത്താനയാൾ തയ്യാറായില്ല. കൃത്യമായി ഒന്നും മനസ്സിലായില്ലെങ്കിലും കൂട്ടുസ്റ്റാഫായതിനാൽ അയാൾ പറഞ്ഞത് പോലെ ചെയ്യാം എന്ന് എല്ലാപേരും തീരുമാനിക്കുന്നു. പിന്നീട് വാച്ചുകളിൽ നോക്കിയും തമ്മിൽ ആശങ്കകൾ പങ്കുവച്ചും അവരെല്ലാം സമയം പോക്കുന്നു.

Content Highlights: A forester's brilliant deduction and accurate prediction of arrival time., Nostalgic and thrilling anecdotes from the Kerala Forest Department in the olden days., The unsolved, mysterious disappearance of KFDC employee Bhulokalakshmi in Gavi and Pachakkanam.

Continue reading