ഫോറസ്റ്ററുടെ മുന്നിൽ കാൽവിരൽ നഷ്ടപ്പെട്ട വാറ്റുകാരൻ; നീട്ടിപ്പിടിച്ച തുരുമ്പിച്ച .303 തോക്ക്

കാട്ടിനുള്ളില്‍ ഒളിപ്പിച്ച കോട ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നു
കാട്ടിനുള്ളില്‍ ഒളിപ്പിച്ച കോട ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നു

'എന്തായാലും കാടിനകത്ത് നായാട്ടുകാരെ കണ്ട സ്ഥിതിക്ക് പിറ്റേന്ന് കാട്ടിലൊന്ന് ചുറ്റി സഞ്ചരിച്ച് വരാമെന്നുതന്നെ ഫോറസ്റ്റർ സാറ് പറഞ്ഞു. എനിക്ക് നായാട്ടുകാരെ അന്വേഷിച്ച് കാട്ടിലോട്ട് പോകുന്നത് ആദ്യത്തെ അനുഭവമായിരുന്നു. അതുകൊണ്ട് ആലോചിച്ചപ്പോൾത്തന്നെ നല്ല പേടി തോന്നി. എന്തായാലും പിറ്റേന്ന് ഞങ്ങൾ മൂന്ന് സ്റ്റാഫുകളും കൂടി സ്റ്റോക്കിൽനിന്ന് പഴയ .303 റൈഫിളും തുടച്ച് മിനുക്കിയാണ് വിശ്വസ്തരായ മൂന്ന് വാച്ചറന്മാരേയും കൂട്ടി കാട് കയറിയത്.' 

'അന്നും പതിവില്ലാതെ പറക്കുളത്തെ നടയിൽ കുറെ ചന്ദനത്തിരികളുടെ ഭസ്മം കിടക്കുന്നുണ്ടായിരുന്നു. അതിനർത്ഥം ആയിടയ്ക്കും കാട്ടിനകത്ത് ആള് കയറിയിട്ടുണ്ടെന്നാണ്! അതുകൊണ്ട് ലേശം കരുതിത്തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോയത്. മരംമുറിക്കാരാണെങ്കിൽ കാക്കിക്കാരെ കണ്ടാൽ ഓടിപ്പോകും എന്നുറപ്പായിരുന്നു. പക്ഷെ വെടിക്കാരാണെങ്കിൽ, പ്രത്യേകിച്ച് ആനവെടിക്കാരാണെങ്കിൽ, എന്താകുമെന്ന് പറയാൻ പറ്റില്ല. അതൊക്കെ സാറിന് അറിയാമായിരിക്കുമല്ലോ...?'

Content Highlights: First-hand account of forest raids against illegal activities., The harsh reality of equipment maintenance and field challenges., A humorous and insightful look at the life of a probationary forest officer., The transition of forest department operations over time.

Continue reading