ഒടുവിലവര്‍ ആടുകളോട് യുദ്ധം ചെയ്തു; തോക്കും വേട്ടക്കാരുമെത്തി, പിന്നാലെ ഹോർമോൺ കെണിയും ഹെലികോപ്റ്ററും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആടുകളെക്കൊണ്ട് തോറ്റുപോയ ഒരിടമുണ്ട് അങ്ങ് തെക്കേ അമേരിക്കയിൽ. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന് വഴിത്തിരിവായ, ഭീമന്‍ ആമകളുടെയും കടല്‍ ഇഗ്വാനകളുടെയും സുഖവാസകേന്ദ്രമായ എക്വഡറിലെ ഗാലപഗോസ് ദേശീയോദ്യാനം. അതിഥിയായാണ് ആടുകളാദ്യം അവിടെ എത്തിയത്. പിന്നെ ശല്യക്കാരനും ദ്വീപിലെ ജീവജാലങ്ങളാശ്രയിക്കുന്ന പച്ചപ്പിന്റെ അന്തകരുമായി. പരിസ്ഥിതിക്കു തന്നെ തീരാവെല്ലുവിളിയായി. പൊറുതി മുട്ടിയപ്പോൾ ഗാലപ്പഗോസ് ദേശീയോദ്യാനത്തിലെ സംരക്ഷകർ ഉൻമൂലനമെന്ന കടുത്ത തീരുമാനമെടുത്തു. അതിനായവർ കോടികൾ ചെലവിട്ടു. 'മിഷന്‍ ഇസബെല്ല'യെന്ന് പേരിട്ട ആ യുദ്ധത്തിന്റെയും ആടുകളുടെ ഉൻമൂലനത്തിന്റെയും കഥയാണ് Beauty & the beasts ഇത്തവണ.

വിരുന്നുകാരായെത്തി വിനാശം വിതച്ചവർ

Content Highlights: Galapagos goat eradication projects and its return beauty and beasts

Continue reading