ആമകളില്‍ നിന്ന് രക്ഷനേടാന്‍ സ്വയം വേഷം മാറുന്ന ചെടി വംശനാശവക്കിൽ നിന്ന് രക്ഷപ്പെട്ട കഥ| Ecostory

1979 ല്‍ മൗറീഷ്യസിലെ റോഡ്രിഗസ് ദ്വീപില്‍ തന്റെ അധ്യാപകന്‍ വരച്ച ചിത്രവുമായി സസ്യങ്ങളെ ശേഖരിക്കാന്‍ പുറത്തുപോയ ഒരു വിദ്യാര്‍ത്ഥി കൊണ്ടുവന്ന ചെടിയുടെ ശാഖ സസ്യശാസ്ത്രമേഖലയെത്തന്നെ ഞെട്ടിച്ചുകളഞ്ഞു. കഫെ മാറോണ്‍ എന്നറിയപ്പെടുന്ന രാമോസ്മാനിയ റോഡ്രിഗസി (Ramosmania rodriguesi) ആയിരുന്നു അത്. ആ ചെടിയെപ്പറ്റി ഇതിനുമുന്‍പുള്ള വിവരണം 1877 ല്‍ അതുവഴി കടന്നുപോയ ഒരു യൂറോപ്യന്‍ സന്ദര്‍ശകന്റേതായിരുന്നു. കാപ്പി കുടുംബമായ റൂബിയേസീയിലെ ഈ ചെടി കോളനിവല്‍ക്കരണകാലത്ത് എത്തിച്ചേര്‍ന്ന ജീവികള്‍ തിന്നുതീര്‍ത്ത് വംശനാശം സംഭവിച്ചെന്നു കരുതിയിരുന്നതാണ്. ആ കുട്ടി കമ്പുമുറിച്ചു കൊണ്ടുവന്നത് ആ ദ്വീപില്‍ അവശേഷിച്ചിരുന്ന ഏക കഫെ മാറോണ്‍ ചെടിയുടേതായിരുന്നു.
Content Highlights: Eco story,Vinay raj,Ramosmania rodriguesi Plant , how science recover it from extinction,environment