മണ്ണിനടിയിൽ ഒളിഞ്ഞിരിക്കും ഫംഗസ്,10 ലക്ഷം വരെ വില; പന്നിയും നായയും കണ്ടുപിടിക്കുന്ന വൈറ്റ് ട്രഫിള്‍

ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ഫംഗസ് ആണ് വൈറ്റ് ട്രഫിള്‍. തെക്കന്‍ യൂറോപ്പില്‍ ആണ് ഇതു കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയതും ഡിമാന്റ് ഉള്ളതുമായ പാചക ചേരുവകളില്‍ ഒന്നായ വൈറ്റ് ട്രഫിള്‍ അതിന്റെ രൂക്ഷമായ മണത്തിനും തീവ്രമായ രുചിക്കും പേരുകേട്ടതാണ്. ട്യുബറേസീ എന്ന ഫംഗികുടുംബത്തിലെ ട്യൂബര്‍ മഗ്‌നാറ്റം എന്ന സ്പീഷിസ് ആണ് വൈറ്റ് ട്രഫിള്‍ എന്ന് അറിയപ്പെടുന്നത്. അഞ്ച് ഇഞ്ചുവരെ വണ്ണം വയ്ക്കുന്ന ഇവയ്ക്ക് അരക്കിലോഗ്രാം വരെ ഭാരവുമുണ്ടാവും. 2009 ല്‍ ഒരു കിലോഗ്രാമിന് പത്തുലക്ഷത്തിലേറെ രൂപയായിരുന്നു ഇതിന്റെ വില. 1.9 കിലോയോളം ഭാരം വരുന്ന വൈറ്റ് ട്രഫിള്‍ 2021ല്‍ ന്യൂയോര്‍ക്കില്‍ ലേലത്തില്‍ പോയത് 50.68 ലക്ഷം രൂപയ്ക്കാണ്. റെക്കോഡ് തൂക്കത്തിന്റെ റെക്കോഡ് വില്‍പനയായിരുന്നു അത്.
Content Highlights: Eco story column on the fungus, white truffles, tuber magnatum