ഒരു വർഷം പൊളിക്കുന്നത് എഴുന്നൂറോളം കപ്പലുകൾ; എന്തുകൊണ്ട് ഏഷ്യ മാത്രം? | Eco Story

കപ്പലുകൾ പൊളിക്കുന്നത് വലിയ വ്യവസായമാണ്, അതോടൊപ്പം അത് കടുത്ത പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്. ഉദാഹരണത്തിന് കപ്പലിന്റെ അടിഭാഗത്ത് പൊളിക്കാനുള്ള മുറികളില്‍ വിഷവാതകങ്ങള്‍ വല്ലതും അടിഞ്ഞിട്ടുണ്ടോ എന്നറിയാന്‍ ജീവനുള്ള ഒരു കോഴിയുടെ കാലില്‍ കയര്‍ കെട്ടി താഴോട്ട് ഇറക്കിനോക്കുകയാണ് ചെയ്യുന്നത്. കോഴി ചത്തിട്ടില്ലെങ്കില്‍ സുരക്ഷിതമാണെന്ന് കരുതും. ലോകത്താകെ ഉള്ളത് ഏതാണ്ട് ഒരു ലക്ഷത്തില്‍ത്താഴെ കപ്പലുകളാണ്. ഒരു കപ്പലിന്റെ ആയുസ് ഏകദേശം 20-25 വര്‍ഷം വരും. ഓരോ വര്‍ഷവും ശരാശരി 500-700 വലിയ കപ്പലുകള്‍ പൊളിക്കേണ്ടതുണ്ട്, എല്ലാതരം കപ്പലുകളും എടുത്താല്‍ അവ മൂവായിരത്തോളം വരും. ഇവയില്‍ 90 ശതമാനം കപ്പലുകളും പൊളിക്കുന്നത് ഇന്ത്യ, ബംഗ്ലാദേശ്, ചൈന, പാക്കിസ്താന്‍, ടര്‍ക്കി എന്നീ രാജ്യങ്ങളിലാണ്.
Content Highlights: all you need to know about ship breaking and its environmental aspect, eco story