ഭാരം തടസ്സമാകില്ല, വന്‍കരകള്‍ താണ്ടാം; പാസ്‌പോര്‍ട്ട് ആവശ്യമില്ലാത്ത ദേശാടനപ്പക്ഷികള്‍ |NatureFuture

#ശര്‍മിള
പ്രതീകാത്മക ചിത്രം | Photo: Gettyimage
പ്രതീകാത്മക ചിത്രം | Photo: Gettyimage

നുഷ്യര്‍ക്ക് വഴി തെറ്റും; മുന്‍പരിചയമില്ലാത്ത കാട്ടിലോ മേട്ടിലോ ചെന്നുപെട്ടാല്‍! ദേശാടനപ്പക്ഷികള്‍ക്ക് പൊതുവേ വഴി തെറ്റാറില്ല! ഏതാനും ഗ്രാം മാത്രം ശരീരഭാരമുള്ള 'ചൈനീസ് മൈന' ( വൈറ്റ് ഷോള്‍ഡേഡ് സ്റ്റാര്‍ലിങ്ങ്), മുൻപരിചയം തീരെയില്ലാതെ കിഴക്കന്‍ ചൈനയില്‍നിന്നു പുറപ്പെട്ട് വെള്ളായണി പുഞ്ചക്കരി പാടത്ത് കൃത്യമായി എത്തുന്നതിലെ വിസ്മയം ചെറുതല്ല! എന്താവും അവരുടെ പറക്കലിന്റെ അടിസ്ഥാനം? ദേശാടനപ്പക്ഷിയുടെ കണക്കുകൂട്ടലുകള്‍ കിടക്കുന്നതെവിടെയാണ്? റഷ്യന്‍ ശാസ്ത്രജ്ഞര്‍ ദേശാടനപ്പക്ഷിയുടെ മുട്ട കൃത്രിമമായി വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തി. വലുതായപ്പോള്‍ പറക്കാന്‍ വിട്ടു. അപ്പോഴും അവ തണുപ്പുകാലത്ത് കൃത്യമായി റഷ്യയില്‍നിന്നു ബംഗ്ലാദേശില്‍ പോയി തിരികെ വന്നു! അന്വേഷണം എത്തിച്ചേർന്നത്‌ ദേശാടനപ്പക്ഷികളുടെ ജനിതകത്തില്‍. 

ഇന്ന്, പക്ഷികളെക്കുറിച്ച് പഠിക്കാനും അവയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും ആളുകളില്‍ വന്‍താല്‍പ്പര്യമുണ്ട്. ഗ്ലോബല്‍ ജൈവവൈവിധ്യ സംരംഭം 'ഇബേര്‍ഡില്‍' വര്‍ഷം 20 കോടി പക്ഷികളാണ് ലോകമെങ്ങുമുള്ള പക്ഷിനിരീക്ഷകരാല്‍ രേഖപ്പെടുത്തപ്പെട്ടത്! അതേസമയം, പക്ഷികളുടെ ദേശാടനത്തെക്കുറിച്ച് പഠിക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്തിക്കൊണ്ടിരിക്കയാണ് ശാസ്ത്രലോകം. കാലാവസ്ഥാമാറ്റങ്ങളില്‍നിന്നു ഭൂമിയെ സംരക്ഷിക്കാനുള്ള പ്രയത്‌നങ്ങളുടെ ഭാഗമാണ് ഈ പരിശ്രമങ്ങള്‍. പക്ഷികളെ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഡോപ്‌ളര്‍ റഡാര്‍ സൈറ്റുകളുടെ സംവിധാനമായ nexrad  ഇന്ന് ശാസ്ത്രജ്ഞരുടെ പ്രിയ ഉപാധിയാണ്. സാറ്റലൈറ്റ് ടെലിമെറ്ററി പഠനത്തിലും പുതിയ സാങ്കേതികവിദ്യകള്‍ വികസിച്ചുകൊണ്ടിരിക്കുന്നു.

Content Highlights: all you need to know about migratory pattern in birds

Continue reading