ഒന്നര നൂറ്റാണ്ട് മുമ്പ് ചെടികളുടെ ചിത്രങ്ങൾ വരച്ചു, ഇപ്പോൾ വലിയ ഗ്യാലറി; മരിയൻ നോർത്തെന്ന വിസ്മയം

#വിനയ് രാജ്‌
മരിയൻ നോർത്ത്, Photo: Wiki/By Unknown author - https://www.botanicalartandartists.com/about-marianne-north.html, Public Domain, https://commons.wikimedia.org/w/index.php?curid=81384897 | 1877-79 കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന മരിയൻ നോർത്ത് വരച്ച ഇരുനൂറോളം ചിത്രങ്ങളിൽ ബേപ്പൂർ, Photo: Wiki/By Marianne North of Beypore - British Library, Public Domain, https://commons.wikimedia.org/w/index.php?curid=15645772

ബ്രിട്ടനിൽ ജനിച്ച ഒരു ജീവശാസ്ത്രജ്ഞയും സസ്യങ്ങളുടെ നിറമാർന്ന ചിത്രങ്ങൾ വരയ്ക്കുകവഴി പ്രശസ്തയും ആയിരുന്നു മരിയൻ നോർത്ത് (Marianne North). 1830 -ൽ ഇംഗ്ലണ്ടിലെ ഒരു സമ്പന്നകുടുംബത്തിലെ ആദ്യസന്തതിയായി ജനിച്ച മരിയന്റെ പിതാവ് പാർലമെന്റിൽ അംഗമായിരുന്നു. ചെറുപ്പത്തിൽത്തന്നെ പാടാനും വരയ്ക്കാനും മരിയൻ പഠിച്ചു.1855-ൽ മരിയന്റെ അമ്മ മരണമടഞ്ഞു. പിന്നീട് മരിയൻ പിതാവിനോടൊപ്പം നിരന്തരം യാത്ര ചെയ്തു. സ്വിറ്റ്സർലന്‍ഡില്‍പ്പോയി, നൈൽ നദിവഴി സിറിയയിൽപ്പോയി, അവിടെ ആൽപ്സിൽ വച്ച് പിതാവിനു സുഖമില്ലാതായപ്പോൾ തിരികെ നാട്ടിലേക്ക് അദ്ദേഹത്തെയും കൊണ്ട് മരിയന് പോരേണ്ടിവന്നു. 1869-ൽ പിതാവും മരണമടഞ്ഞതോടെ മരിയൻ ഏകയായി ലോകസഞ്ചാരം തുടങ്ങി.

ഇന്ന് ഏതു ചെടിയുടെയും കളർ ഫോട്ടോകൾ നിറയെ കിട്ടുന്ന നമുക്ക് 1870 കാലത്ത് നിറങ്ങൾ ഉപയോഗിച്ച് ചെടികളുടെയും പൂക്കളുടെയും ചിത്രങ്ങൾ വരച്ചു സൂക്ഷിക്കുന്നതിന്റെ വില ഒരു പക്ഷേ പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചുവെന്ന്‌ വരില്ല. അന്ന് ലണ്ടനിലെ ക്യൂ റോയൽ ബൊട്ടാണിക്കൽ ഗാർഡന്റെ ഡയറക്ടർ ആയിരുന്ന ജോസഫ് ഡാൾട്ടൺ ഹൂക്കറുമായി മരിയന്റെ പിതാവിന് ഉണ്ടായിരുന്ന സൗഹൃദം മരിയന്റെ സസ്യശാസ്ത്ര താല്പര്യത്തെ പരിപോഷിപ്പിച്ചിട്ടുണ്ടാവാം.

Content Highlights: all you need to know about Marianne North

Continue reading