തേനീച്ചകള്‍ക്ക് റോയൽ ജെല്ലിയിൽ വാക്‌സിന്‍ റെഡി; ഫൈവ് സ്റ്റാര്‍ ഹോട്ടലും...! | Nature Future

#ശര്‍മിള
പ്രതീകാത്മക ചിത്രം | Photo: Gettyimage
പ്രതീകാത്മക ചിത്രം | Photo: Gettyimage

തേനീച്ചകളെ വന്‍തോതില്‍ ബാധിക്കുന്ന 'അമേരിക്കന്‍ ഫൗള്‍ബ്രൂഡ്' എന്ന മാരകരോഗം പ്രതിരോധിക്കാനുള്ള വാക്‌സിന് അമേരിക്ക അംഗീകാരം നല്‍കി. ആദ്യമായാണ് അമേരിക്ക ഒരു പ്രാണിക്ക് വേണ്ടിയുള്ള വാക്‌സിന് അംഗീകാരം നല്‍കുന്നത്. ലോകത്തിലെ 75% പച്ചക്കറി-പഴ-നട്‌സ് വിളകളും നിലനില്‍ക്കുന്നത് ദശാബ്ദങ്ങളായി അവയില്‍ തേനീച്ചകള്‍ നടത്തുന്ന പരാഗണം കൊണ്ടാണ്. വെള്ളരി, തക്കാളി, ആപ്പിള്‍, ലെറ്റിയൂസ്, അവോക്കാഡോ, ബദാം, കാപ്പി, പരുത്തി എന്നിങ്ങനെ ആ പട്ടിക ഏറെ നീളും! ആരോഗ്യത്തിന്റേയും ഭക്ഷ്യസുരക്ഷയുടേയും പേരില്‍ നാം തേനീച്ചകളോട് അത്രയേറെ കടപ്പെട്ടിരിക്കുന്നു! അതേസമയം, ഓരോ വര്‍ഷവും 40% തേനീച്ചക്കോളനികള്‍ നശിക്കുന്നുണ്ടെന്നാണ് മറുവശം. തേനീച്ചകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ജാഗരൂകമായതും ഇതിനാലാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Content Highlights: about the vaccine which is being prepared for bees and five star hotel,nature future

Continue reading