കൊതുകിന്റെ അടിവയറ്റിൽ മുട്ടയിടും, ശേഷം മറ്റുള്ളവരുടെ ശരീരത്തിൽ ജീവിക്കും ഈ ഈച്ച | Eco Story

#വിനയ് രാജ്‌
ഡെർമറ്റോബിയ ഹോമിനിസ് | Photo: By J. Eibl, U.S. Department of Agriculture - http://chppm-www.apgea.army.mil/documents/FACT/HumanBotFlyMyiasisJTFAug2007.pdf, Public Domain, https://commons.wikimedia.org/w/index.php?curid=16388039

മുട്ടയിടാൻ തയ്യാറായ ഹ്യൂമൻ ബോട്‌ഫ്ലൈയുടെ പെണ്ണീച്ച, പറന്നുപോകുന്ന ഒരു പെൺകൊതുകിനെ ബലമായി വായുവിൽ വച്ചുതന്നെ ഓടിച്ചിട്ട് പിടിച്ച് നിലത്തെത്തുന്നു. അവിടെവച്ച് അനങ്ങാനാവാത്ത കൊതുകിന്റെ അടിവയറ്റിൽ ഈച്ച മുട്ടകളിടുന്നു. മുട്ടയിട്ടശേഷം കൊതുകിനെ ഈച്ച പറത്തിവിടുന്നു. ഡെർമറ്റോബിയ ഹോമിനിസ് (Dermatobia hominis) എന്നുപേരുള്ള ഈച്ചയുടെ ജീവിതത്തിന്റെ തുടക്കം ഇങ്ങനെയാണ്.

പറന്നുപോകുന്ന കൊതുക് രക്തം കുടിക്കാനായി ഏതെങ്കിലും സസ്തനിയുടെ ദേഹത്ത് ചെന്നിരിക്കുന്നു, തന്റെ മൂർച്ചയേറിയ സൂചി തൊലിയിൽ ആഴ്‌ത്തുമ്പോഴേക്കും ആ ജീവിയുടെ ദേഹത്തുനിന്നുമുയരുന്ന ചൂടിനാൽ മുട്ട വിരിഞ്ഞു പുറത്തുവന്ന് കുഞ്ഞുലാർവ കൊതുകിന്റെ കടികൊണ്ടുണ്ടായ തുളയിൽക്കൂടിയോ രോമകൂപങ്ങളിൽക്കൂടിയോ പെട്ടെന്നുതന്നെ ആതിഥേയന്റെ തൊലിയിലേക്ക് ആഴ്ന്നിറങ്ങുന്നു.

Content Highlights: about all you need to know about insect named Dermatobia hominis

Continue reading