ന്യൂയോര്‍ക്ക് ബാലറ്റ് പേപ്പറില്‍ തെളിയുന്ന ഒരേയൊരു ഇന്ത്യന്‍ ഭാഷ

ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ വോട്ടിങ് കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നവർ| ഫോട്ടോ: DAVID DEE DELGADO/ AFP
ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ വോട്ടിങ് കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നവർ| ഫോട്ടോ: DAVID DEE DELGADO/ AFP

ന്യൂയോര്‍ക്ക്:  നാല്‍പ്പതിയേഴാമത് പ്രസിഡന്റിനെ അമേരിക്കന്‍ ജനത തിരഞ്ഞെടുക്കുമ്പോള്‍ ബാലറ്റ് പേപ്പറിലെ ഇന്ത്യന്‍ സാന്നിധ്യവും ചര്‍ച്ചയാകുകയാണ്.  200-ഓളം ഭാഷകള്‍ സംസാരിക്കുന്ന പൗരന്മാർ വസിക്കുന്ന ന്യൂയോര്‍ക്കിലെ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറുകളില്‍ ഒരു ഇന്ത്യന്‍ ഭാഷയുമുണ്ട്. ഇംഗ്ലീഷിനു പുറമെ മറ്റു നാലു ഭാഷകളാണുള്ളത്. ഇതിന്റെ കൂട്ടത്തിലാണ് ഇന്ത്യന്‍ ഭാഷയായ ബംഗാളിയും ഉൾപ്പെട്ടിരിക്കുന്നത്.

ചൈനീസ്, സ്പാനിഷ്, കൊറിയന്‍ എന്നിവയാണ് മറ്റ് മൂന്ന് ഭാഷകള്‍. പോളീങ് സ്‌റ്റേഷനുകളില്‍ വോട്ടിങ് സുഗമമാക്കാനാണ് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടിങ് പ്രക്രിയയിലെ സുപ്രധാനമായ വിവരങ്ങള്‍ ബംഗാളി ഭാഷ സംസാരിക്കുന്ന പൗരന്മാര്‍ക്ക് മനസ്സിലാക്കാനും ഈ ബാലറ്റ് സംവിധാനം വഴിയൊരുക്കുന്നു. 

2013-ലാണ് ആദ്യമായി ബാലറ്റ് പേപ്പറില്‍ ബംഗാളി ഭാഷയെ ഉള്‍പ്പെടുത്തുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ബംഗളാദേശ് എന്നിവടങ്ങളിലെ പൗരന്മാരാണ് ന്യൂയോർക്കിൽ ബംഗാളി ഭാഷ സംസാരിക്കുന്നത്. 1965-ലെ വോട്ടിങ് റൈറ്റ്‌സ് ആക്ട് പ്രകാരമാണ് ഇന്ത്യന്‍ ഭാഷയെ ന്യൂയോര്‍ക്ക് ബാലറ്റുകളില്‍ ഉള്‍പ്പെടുത്തിയത്. 

Content Highlights: Bengali on US Ballot: India`s Presence in NYC Election